വ്യാവസായിക പിന്നാക്കാവസ്ഥക്ക് കാരണം വൈശ്യർ ഇല്ലാത്തത്;മാർവാഡികളെയും ചെട്ടിയാർമാരെയും ഉപമിച്ച് തോമസ് ഐസക്ക്

കേരളത്തിന്റെ വ്യാവസായിക വളർച്ചയെ തടസ്സപ്പെടുത്തുന്നത്? ഇത് തീവ്ര ട്രേഡ് യൂണിയനിസമാണോ? എന്ന ചോദ്യത്തിനായിരുന്നു ഐസക്കിൻറെ ഉത്തരം.

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 06:16 PM IST
  • കേരളം കടക്കെണിയിൽ പെടാൻ ഒരു വഴിയുമില്ല
  • പൊതുകടം ജിഡിപിയുടെ 37 ശതമാനമായി ഉയർന്നത് കോവിഡ് മഹാമാരി കാരണം
  • കേരളത്തിന്റെ അടിസ്ഥാന പ്രശ്‌നം സംരംഭക സംസ്‌കാരത്തിന്റെ അഭാവം
വ്യാവസായിക പിന്നാക്കാവസ്ഥക്ക് കാരണം വൈശ്യർ ഇല്ലാത്തത്;മാർവാഡികളെയും ചെട്ടിയാർമാരെയും ഉപമിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാവസായിക പിന്നോക്കാവസ്ഥക്ക് കാരണം ഇവിടെ ഒരു സംരംഭക സംസ്കാരത്തിൻറെ അഭാവവും വൈശ്യർ ഇല്ലാത്തതാണെന്നനം മുൻ ധനമന്ത്രി തോമസ് ഐസക്. ദ ന്യൂ ഇന്ത്യൻ എക്സപ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

കേരളത്തിന്റെ വ്യാവസായിക വളർച്ചയെ തടസ്സപ്പെടുത്തുന്നത്? ഇത് തീവ്ര ട്രേഡ് യൂണിയനിസമാണോ? എന്ന ചോദ്യത്തിനായിരുന്നു ഐസക്കിൻറെ ഉത്തരം. കേരളത്തിന്റെ അടിസ്ഥാന പ്രശ്‌നം സംരംഭക സംസ്‌കാരത്തിന്റെ അഭാവമാണെന്നും  മറ്റ് സംസ്ഥാനങ്ങളിലെ പോലെ മാർർവാഡികളേയോ ചെട്ടിയാർമാരെയോ പോലെയുള്ള കച്ചവടമോ വ്യവസായ വർഗങ്ങളോ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ: SSLV-D1/EOS-02: ചരിത്ര നിമിഷം; ഇന്ത്യയുടെ ചെറു ഉപ​ഗ്രഹ വിക്ഷേപണ പേടകം എസ്എസ്എൽവി വിക്ഷേപിച്ചു

കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥക്ക് കാരണം ട്രേഡ് യൂണിയനുകളല്ലെന്നും പകരം കേരളത്തിലെ ജാതി വ്യവസ്ഥയുടെ ഒരു പ്രത്യേകതയിൽ നമുക്ക് വൈശ്യർ ഇല്ല എന്നതാണെന്നുമാണ് ഐസക്ക് ചൂണ്ടിക്കാണിക്കുന്നത്.

ശക്തമായ ട്രേഡ് യൂണിയൻ സംവിധാനങ്ങൾ നിലവിലുണ്ടായിരുന്ന മുംബൈയിൽ ഉണ്ടായിട്ടും മഹാരാഷ്ട്ര വ്യവസായിക പുരോഗതി കൈവരിച്ചതായും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിക്കുന്നു.കേരളം കടക്കെണിയിൽ പെടാൻ ഒരു വഴിയുമില്ലെന്നും നമ്മുടെ കടമെടുക്കൽ ജിഡിപിയുടെ 3% ആയ FRBM നിയമത്താൽ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകൾ നിരത്തി ഐസക്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പൊതുകടം ജിഡിപിയുടെ 37 ശതമാനമായി ഉയർന്നത് കോവിഡ് മഹാമാരി കാരണം മാത്രമാണ്. ഇപ്പോൾ, കാര്യങ്ങൾ സാധാരണ നിലയിലായതിനാൽ, നമ്മുടെ ജിഡിപി വളരും, അനുപാതം സ്വയമേവ കുറയും. ഇനി അഞ്ച് വർഷത്തിനുള്ളിൽ ഇത് 10% പോലെയാകും- തോമസ് ഐസക്ക് പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News