പയര്‍, പരിപ്പ്, കടല, കറി പൗഡറുകൾ... വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ്‌!!

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 27 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. 

Written by - Sneha Aniyan | Last Updated : Oct 1, 2020, 04:30 PM IST
  • 100 കോടി രൂപയാണ് ഈ ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ചിലവ്.
  • കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്.
പയര്‍, പരിപ്പ്, കടല, കറി പൗഡറുകൾ... വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ്‌!!

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. 2020-21 അധ്യായന വര്‍ഷത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് (Free Food Kit) നല്‍കുന്നത്. 

88 ലക്ഷം കുടുംബങ്ങള്‍ക്ക് നാല് മാസവും എട്ടിനം ധാന്യങ്ങളടങ്ങിയ സൗജന്യ കിറ്റ്‌... ഉത്തരവ്

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 27 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 100 കോടി രൂപയാണ് ഈ ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ചിലവ്.  കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, 3 ഇനം കറി പൗഡറുകൾ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.

ചത്തകൂറ, ബിസ്ക്കറ്റ് കവര്‍, ബീഡിക്കുറ്റി... വിവാദമൊഴിയാതെ ഓണക്കിറ്റിലെ ശര്‍ക്കര

പ്രീ-പ്രൈമറി കുട്ടികൾക്ക് 2 കിലോഗ്രാം അരിയും, പ്രൈമറി വിഭാഗത്തിന് 7 കിലോഗ്രാം അരിയും, അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോഗ്രാം അരിയും ആണ് പലവ്യഞ്ജനങ്ങളൊടൊപ്പം നൽകുക. സപ്ലൈകോ (Supplyco) മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. 

അന്ന് പുകയില ഇന്ന് ചത്ത തവള... സര്‍ക്കാരിന്റെ ഓണക്കിറ്റ് വീണ്ടും വിവാദത്തില്‍

വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും. കോവിഡ് - 19 സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ നിന്നും മറികടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ പദ്ധതി. സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.

Trending News