Road Accident: നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ പാചക വാതക ടാങ്കർ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

Road Accident: മംഗളൂരുവില്‍ നിന്നും പാചക വാതകവുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഉദുമ ചിറമ്മല്‍ ഹോട്ടലിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 08:01 AM IST
  • നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ പാചക വാതക ടാങ്കർ ഇടിച്ചു കയറി
  • അപകടത്തിൽ ടാങ്കര്‍ ലോറി ഡ്രൈവറായ തമിഴ്‌നാട് തെങ്കാശി സ്വദേശി തങ്കരാജിന് പരിക്കേറ്റു
Road Accident: നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ പാചക വാതക ടാങ്കർ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

കാസര്‍ഗോഡ്: ഉദുമയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ പാചക വാതക ടാങ്കര്‍ ഇടിച്ചു കയറി അപകടം.  അപകടത്തിൽ ടാങ്കര്‍ ലോറി ഡ്രൈവറായ തമിഴ്‌നാട് തെങ്കാശി സ്വദേശി തങ്കരാജിന് പരിക്കേറ്റു. 

Also Read: പെരിന്തൽമണ്ണ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തങ്കരാജിനെ കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗളൂരുവില്‍ നിന്നും പാചക വാതകവുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഉദുമ ചിറമ്മല്‍ ഹോട്ടലിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ വണ്ടിയുടെ കാബിനല്‍ കുടുങ്ങി. 

Also Read: Mahaashtami Shub Yog: 700 വർഷങ്ങൾക്ക് ശേഷം മഹാ അഷ്ടമിയിൽ മഹാ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! 

 

ശേഷം നീണ്ട ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ഡ്രൈവറെ രക്ഷിക്കുകയായിരുന്നു. അഗ്നി രക്ഷാ സേന കാബിന്‍ വെട്ടിപ്പൊളിച്ചാണ് തങ്കപ്പനെ പുറത്തിറക്കിയത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.  എന്നാൽ പാചക വാതക ടാങ്കറിന് കാര്യമായ ക്ഷതമേറ്റില്ല എന്നതുകൊണ്ടുതന്നെ വലിയ അപകടം ഒഴിവായിട്ടുണ്ട്. അഗ്നിരക്ഷ സേനയിലെ ഉദ്യോഗസ്ഥരായ ഒജി പ്രഭാകരന്‍, ഷിജു, ജീവന്‍, സുധീഷ്, അജിത്ത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്.  

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും പിഴയും

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും കഠിന തടവും വിധിച്ച് കോടതി.  നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ. 

Also Read: Viral Video: യുവതിയെ കണ്ടതും ചിമ്പാൻസിയുടെ കൺട്രോൾ പോയി.. പിന്നെ സംഭവിച്ചത് ..! വീഡിയോ വൈറൽ

 

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി കൂടാതെ പിഴ തുകയായി നിര്‍ദേശിച്ച ഒന്നര ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. തുക നല്‍കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി സാധാരണ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.  കേസിനാസ്പദമായ സംഭവമുണ്ടായത് 2013 ലാണ്.  ഈ സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ മാതാവ് ഗള്‍ഫിലായിരുന്നു. സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News