Gold Rate Today: വിലയില്‍ മാറ്റമില്ലാതെ സ്വര്‍ണം, കൂപ്പുകുത്തി വെള്ളി, ഇന്നത്തെ വിപണി നിരക്ക് അറിയാം

Gold Rate Today: 2023 ആരംഭിച്ചത് മുതൽ 40,000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില. ജനുവരി ഒന്നാം തിയതി 40,480 രൂപയായിരുന്നു സ്വര്‍ണവില

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 10:51 AM IST
  • 2023 ആരംഭിച്ചത് മുതൽ 40,000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില. ജനുവരി ഒന്നാം തിയതി 40,480 രൂപയായിരുന്നു സ്വര്‍ണവില
Gold Rate Today: വിലയില്‍ മാറ്റമില്ലാതെ സ്വര്‍ണം, കൂപ്പുകുത്തി വെള്ളി, ഇന്നത്തെ വിപണി നിരക്ക് അറിയാം

Gold Rate Today: ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.  ബുധനാഴ്ച സ്വര്‍ണവിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്  (8 ഗ്രാം)  കഴിഞ്ഞ ദിവസം 160 രൂപ കുറഞ്ഞിരുന്നു.  

ഒരു പവൻ 22 കാരറ്റ്  സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്   5,200 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞിരുന്നു.  15 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,300 രൂപയാണ്.  

Also Read:  Republic Day 2023: ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍

2023 ആരംഭിച്ചത് മുതൽ 40,000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില. ജനുവരി ഒന്നാം തിയതി 40,480 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി 2, 3 തിയതികളില്‍ രേഖപ്പെടുത്തിയ 40,360 രൂപയാണ്. 

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍  ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വിലയില്‍ ഇന്ന് 1 രൂപ കുറഞ്ഞു. ബുധനാഴ്ചയും ഒരു ഗ്രാം വെള്ളിയ്ക്ക് 1 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണി വില 74  രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News