മലപ്പുറം: മലപ്പുറം കാളികാവില്‍ ആദിവാസികളുടെ വീട് നിര്‍മ്മാണം പാതിവഴിയിലായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. പ്ലാസ്റ്റിക് കൊണ്ട് കെട്ടിയ ഷെഡില്‍ കഴിയുന്നത് രണ്ടു കുടുംബങ്ങളാണ്. വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് തികയാഞ്ഞ് കരാറുകാരന്‍ മുങ്ങിയതോടെയാണ് വീട് നിര്‍മാണം മുടങ്ങിയത്.
കാളികാവ് അരിമണല്‍ കുറുക്കനങ്ങാടിയിലെ പുള്ളിമാന്‍ തരിശ് മനോജിന്റെയും ഗോപാലന്റെയും കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. ഇതേ സ്ഥലത്തുള്ള ആദിവാസി വിഭാഗത്തിൽ പെട്ട ഷിജുവിനും കുടുംബത്തിനും സര്‍ക്കാര്‍ ഒരു രൂപ പോലും ഫണ്ട് നല്‍കിയിട്ടുമില്ല.
Read Also: Bus fare hike: ബെംഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള
പതിനഞ്ചു വര്‍ഷത്തോളമായി ഈ മൂന്നു കുടുംബങ്ങള്‍ ഇവിടെ താമസം തുടങ്ങിയിട്ട്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് രണ്ടു കുടുംബങ്ങള്‍ക്കും മൂന്നു ലക്ഷം രൂപ വീതം ഐടിഡിപി വീട് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചത്.
ഇവിടേക്ക് റോഡ് സൗകര്യമില്ലാതിരുന്നതിനാല്‍ വീടിനാവശ്യമുള്ള മുഴുവന്‍ വസ്തുക്കളും മെയിന്‍ റോഡില്‍ നിന്ന് തലച്ചുമടായി സ്ഥലത്തെത്തിക്കണം. അതിനാല്‍ കിട്ടിയ മൂന്ന് ലക്ഷം കൊണ്ട് വീടിന്റെ പകുതി പണി പോലും തീര്‍ക്കാന്‍ കഴിയാതെ വരികയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
Read Also: Amitabh Bachchan: മഹാനായകന്‍ അമിതാഭ് ബച്ചന്‍ വീണ്ടും കോവിഡ് പോസിറ്റീവ്
ഗോപാലന്റെ വീട് മെയിന്‍ സ്ലാബ് വരെ പണി പൂര്‍ത്തിയായി. മനോജിന്റെ വീട് തറപ്പണിയും കഴിഞ്ഞു. വീട് നിര്‍മാണം പാതിവഴിയായതില്‍പ്പിന്നെ പ്ലാസ്റ്റിക് കൊണ്ട് കെട്ടിയ ഷെഡിലാണ് രണ്ടു കുടുംബങ്ങളും കഴിയുന്നത്. മഴ പെയ്താല്‍ വെള്ളം ഷെഡിനുള്ളിലേക്ക് എത്തുന്നതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് കിടന്നുറങ്ങാനും മാര്‍ഗ്ഗമില്ലാതായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...