Tele Manas: പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 'ടെലി മനസിലേക്ക്' വിളിക്കാം

Mental Health Helpline: നീറ്റ്, നെറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 04:22 PM IST
  • 14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും ആവശ്യമായ മറ്റ് മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാകും
  • ടെലി മനസ് സേവനങ്ങള്‍ 24 മണിക്കൂറൂം ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു
Tele Manas: പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 'ടെലി മനസിലേക്ക്' വിളിക്കാം

പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്കകളും മാനസിക ബുദ്ധിമുട്ടും പരിഹരിക്കാന്‍ ടെലി മനസിലേക്ക് വിളിക്കാം. നീറ്റ്, നെറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും ആവശ്യമായ മറ്റ് മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാകും. ടെലി മനസ് സേവനങ്ങള്‍ 24 മണിക്കൂറൂം ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധം: പ്രത്യേക ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസം ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

ജലദോഷം, വൈറല്‍ പനികള്‍, ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ലുവൻസ- എച്ച്.1 എന്‍.1, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്ത് കൂടുതലായും കാണപ്പെടുന്ന രോ​ഗങ്ങൾ. കുട്ടികളിലെ പനി ശ്രദ്ധിക്കുകയും അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News