ടി ആർ ആൻ്റ് ടി എസ്റ്റേറ്റിൽ 22 ആനകൾ; ഇത് രണ്ടാം തവണ- Video

ടി ആർ ആൻ്റ് ടി എസ്റ്റേറ്റിലേ ജനവാസ മേഖലയ്ക്ക് അടുത്താണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 01:09 PM IST
  • കഴിഞ്ഞ രണ്ടു മാസങ്ങളായി കാട്ടാനകൾ കൂട്ടമായിയാണ് ജനവാസ മേഖലക്ക് എത്തുന്നത്
  • കാട്ടാനകളുടെ ശല്യം കൂടിയതോടെ തോട്ടം തൊഴിലാളികൾ അടക്കം ഭീതിയിലാണ്
  • ആനകളെ വനംവകുപ്പ് എത്രയും വേഗം ജനവാസ മേഖലയിൽ നിന്ന് തുരത്തണമെന്നും ആവശ്യം
ടി ആർ ആൻ്റ് ടി  എസ്റ്റേറ്റിൽ 22 ആനകൾ; ഇത് രണ്ടാം തവണ- Video

കോട്ടയം: മുണ്ടക്കയം ടി ആർ ആൻ്റ് ടി  എസ്റ്റേറ്റിൽ വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി. 22 ഓളം ആനകളാണ്  ടി ആർ ആൻ്റ് ടി എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനകളെ തുരത്താനുള്ള ശ്രമം തുടരുകയാണ്.

മുണ്ടക്കയത്ത് വീണ്ടും കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. മുണ്ടക്കയം ടി ആർ ആൻ്റ് ടി എസ്റ്റേറ്റിലാണ്  ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും കാട്ടാനക്കൂട്ടം എത്തിയത്. ടി ആർ ആൻ്റ് ടി എസ്റ്റേറ്റിലേ ജനവാസ മേഖലയ്ക്ക് അടുത്താണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ ശല്യം അതിരൂഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

 

കഴിഞ്ഞ രണ്ടു മാസങ്ങളായി കാട്ടാനകൾ കൂട്ടമായിയാണ് ജനവാസ മേഖലക്ക് എത്തുന്നത് എന്ന് നാട്ടുകാർ പറയുന്നു. കാട്ടാനകളുടെ ശല്യം കൂടിയതോടെ തോട്ടം തൊഴിലാളികൾ അടക്കം ഭീതിയിലാണ് ഇവിടെ കഴിയുന്നതെന്ന് നാട്ടുകാർ. ആനകളെ വനംവകുപ്പ് എത്രയും വേഗം ജനവാസ മേഖലയിൽ നിന്ന്  തുരത്തണമെന്നും. അതിനുശേഷം ഈ പ്രശ്നത്തിന് പരിഹാരമായി  വനാതിർത്തിയിൽ കിടങ്ങുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ഒരാഴ്ച മുൻപാണ് 24 ഓളം കാട്ടാനകൾ ഇതേ എസ്റ്റേറ്റിലേക്ക് കൂട്ടമായി എത്തിയത്. ഇവരെ വളരെയധികം പണിപ്പെട്ടാണ് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കാട്ടിലേക്ക് തിരിച്ചു കയറ്റിയത്.  രണ്ടുമാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ എത്രയും വേഗം സർക്കാരും വനംവകുപ്പും നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News