മുഖ്യപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് ദിലീപിനോട് പറഞ്ഞിട്ടില്ലെന്ന് ലാല്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് ദിലീപിനോട് താൻ പറഞ്ഞിട്ടില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഹണീബീ എന്ന സിനിയുടെ ഷൂട്ടിങ്ങിന് ഗോവയിൽ പോയപ്പോൾ പൾസർ സുനിയായിരുന്നു ഡ്രൈവർ. 

Last Updated : Jun 27, 2017, 06:25 PM IST
മുഖ്യപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് ദിലീപിനോട് പറഞ്ഞിട്ടില്ലെന്ന് ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് ദിലീപിനോട് താൻ പറഞ്ഞിട്ടില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഹണീബീ എന്ന സിനിയുടെ ഷൂട്ടിങ്ങിന് ഗോവയിൽ പോയപ്പോൾ പൾസർ സുനിയായിരുന്നു ഡ്രൈവർ. 

സു​നി​ക്ക് ന​ടി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മൊ​ന്നു​മി​ല്ല. ഹ​ണീ​ബി​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് സു​നി ഗോ​വ​യി​ലെ ലൊ​ക്കേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ​യൊ​രു മാ​സ​ത്തെ പ​രി​ച​യ​മാ​ണ് അ​വ​ര്‍ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇതാണ് താൻ ദിലീപിനോടും പറഞ്ഞത്.  തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​കാം ദി​ലീ​പ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്.  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ലാല്‍ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടി എനിക്ക് മകളെപ്പോലെയാണ്. അവളുടെ വിഷമം താൻ നേരിട്ട് കണ്ടതും അനുഭവിച്ചതുമാണ്. ദിലീപാണെങ്കിൽ എന്‍റെ സഹപ്രവർത്തകനുമാണ്. ദിലീപ് ക്രൂശിക്കപ്പെടുന്നതിൽ വിഷമമുണ്ട് എന്നും ലാൽ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും കൂട്ടുകാരായിരുന്നുവെന്നാണ് നികേഷ്കുമാർ ഷോയിൽ ദിലീപ് പറഞ്ഞത്. ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നെല്ലാം നടനും സംവിധായകനുമായ ലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഇതിനെതിരെയാണ് ലാൽ ഇപ്പോൾ രംഗത്ത് വന്നത്.

Trending News