കൊച്ചി: യന്ത്രമില്ലാത്ത കാലത്ത് ആരംഭിച്ച തലച്ചുമട് നിരോധിക്കണമെന്ന് സംസ്ഥാന ഹൈക്കോടതി. മനുഷ്യനെകൊണ്ട് ചുമട് എടുപ്പിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ചിലർ ചുമട്ട് തൊഴിലാളികളെ എപ്പോഴും അങ്ങിനെ തന്നെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നതായും കോടതി ചൂണ്ടിക്കാണിച്ചു.
ആർക്കും ലോഡിംഗ് തൊഴിലാളിയാകാനും രാഷ്ട്രീയ വിധേയത്വം കൊണ്ട് എന്ത് അക്രമവും ആകാമെന്നും കോടതി പറഞ്ഞു.മെഷീനുകൾ ചെയ്യേണ്ട ജോലി മനുഷ്യൻ ചെയ്യേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.തൊഴിലാളികളുടെ സംരക്ഷണമാണ് സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ച കാര്യം.
ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ
എന്നാൽ ലോകത്ത് ഒരിടത്തും ഇത്തരം കാര്യങ്ങളില്ലെന്നും അത് കേരളത്തിൽ മാത്രമെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം ചുമട്ട് തൊഴിൽ നിരോധിച്ചാൽ സംസ്ഥാനത്തെ നിരവധി യൂണിയനുകൾ അതിന് പിന്നാലെ രംഗത്ത വരുമെന്നത് ഉറപ്പാണ്. പ്രബല പക്ഷങ്ങളായ സി.ഐ.ടി.യു,ഐ.എൻ.ടി.യു.സി പക്ഷങ്ങൾ ഇതിനെതിരെ സ്വീകരിക്കുന്ന നിലപാടാണ് ഇനി കാണേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...