Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ (Heavy Rain) തുടരും.  വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 09:16 AM IST
  • സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും
  • എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • നാളെ മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ (Heavy Rain) തുടരും.  വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. .

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട് (Orange Alert).  ബുധനാഴ്ച കോഴിക്കോടും തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇടിയും മിന്നലുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. 

ശക്തമായ മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. അതുകൊണ്ടുതന്നെ ഉയര്‍ന്ന തിരമാലയുണ്ടാകാനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്.

Also Read: Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ 

ബംഗാള്‍ ഉള്‍ക്കടലില്‍ തുടർച്ചയായി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴി നാളെയ്ക്കകം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News