പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയം, വിശദീകരണം തേടി ഹൈക്ക​മാൻ​ഡ്

കേരളത്തില്‍ നടക്കുന്ന രാജ്യസഭ സീറ്റ് തര്‍ക്കത്തില്‍ നേരിട്ട് ഇടപെട്ട് രാഹുല്‍ ഗാന്ധി. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​കു​ൾ വാ​സ്നിക്കിനോട് അദ്ദേഹം വിശദീകരണം തേടി.

Last Updated : Jun 9, 2018, 12:52 PM IST
പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയം, വിശദീകരണം തേടി ഹൈക്ക​മാൻ​ഡ്

ന്യൂ​ഡ​ൽ​ഹി: കേരളത്തില്‍ നടക്കുന്ന രാജ്യസഭ സീറ്റ് തര്‍ക്കത്തില്‍ നേരിട്ട് ഇടപെട്ട് രാഹുല്‍ ഗാന്ധി. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​കു​ൾ വാ​സ്നിക്കിനോട് അദ്ദേഹം വിശദീകരണം തേടി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചും രാ​ജ്യ​സ​ഭ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​൦ സംബന്ധിച്ചും കോ​ണ്‍​ഗ്ര​​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​ശ​ദീ​ക​ര​ണം തേ​ടിയിരിക്കുകയാണ്. സംസ്ഥാനത്തുനിന്നുള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു൦ എംപിമാരില്‍ ചിലരുമാണ് രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കിയത്. ഈ പ​രാ​തി​കളാണ് വി​ശ​ദീ​ക​ര​ണം തേടാന്‍ കാരണമായത്.  

രാഹുലിനെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ മുകുള്‍ വാസ്‌നിക് പരാജയപ്പെട്ട് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചാല്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് രാഹുലിനെ ധരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇനിയെങ്കിലും സംസ്ഥാനത്തിന്‍റെ സാഹചര്യം മനസ്സിലാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

മാണിക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുമെന്ന തരത്തില്‍ നിരവധി പരാതികളും ഹൈക്കമാന്‍ഡിന് ലഭിച്ചു. നിലവില്‍ സംസ്ഥാനത്തുണ്ടായ പൊട്ടിത്തെറിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നേതൃത്വം താല്‍പ്പര്യപ്പെടുന്നത്.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​ മു​കു​ൾ വാ​സ്നി​ക്കി​നായിരുന്നു നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നും അദ്ദേഹവുമായി ചര്‍ച്ച നടത്തിയ എം എം ഹസ്സന്‍, രമേശ്‌ ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം അപ്പാടെ വിശ്വസിച്ചു എന്നു വേണം കരുതാന്‍. മൂവരുടെയും ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിക്കുകയും ഹൈക്ക​മാൻ​ഡിനെ അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തകരുടെ കാര്യത്തില്‍ ചിന്തിക്കാതെയെടുത്ത തീരുമാനത്തിലാണ് ഹൈക്ക​മാൻ​ഡ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. 

അതേസമയം, കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് രാ​ജ്യ​സ​ഭ സീ​റ്റ് വി​ട്ടു​ന​ൽ​കി​കൊ​ണ്ട് മു​ന്നണി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​നെ​തി​രെ വി.​എം. സു​ധീ​ര​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. മു​ന്ന​ണി​ക്കു ല​ഭി​ക്കു​ന്ന ഏ​ക രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക്കാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തുവന്നത് ഹൈക്കമാന്‍ഡിനെ അമ്പരിപ്പിച്ചിട്ടുണ്ട്.

 

 

Trending News