CAG Report: സർക്കാരിൻ്റെ അംഗീകാരമില്ലാതെ കെഎസ്ഇബി ശമ്പള പരിഷ്കരണം നടപ്പാക്കി; വീഴ്ചകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്

Human wildlife conflict in Kerala: വനം വകുപ്പ് വനമേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കയ്യേറ്റം തുടർന്നത് വന്യമൃ​ഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 11, 2024, 06:29 PM IST
  • ആനത്താരകൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു
  • ഉൾക്കാട്ടിൽ മൃ​ഗങ്ങൾക്ക് വെള്ളവും ആഹാരവും ഉറപ്പുവരുത്തുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു
  • ഇക്കാരണത്താൽ വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി
CAG Report: സർക്കാരിൻ്റെ അംഗീകാരമില്ലാതെ കെഎസ്ഇബി ശമ്പള പരിഷ്കരണം നടപ്പാക്കി; വീഴ്ചകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. 2022 സാമ്പത്തിക വർഷം അവസാനിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. സർക്കാരിൻ്റെ അംഗീകാരമില്ലാതെ കെഎസ്ഇബി ശമ്പള പരിഷ്കരണം നടപ്പാക്കിയെന്നും ശമ്പളത്തിനും അലവൻസുകൾക്കുമായി 1011 കോടി ചെലവഴിച്ചുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

പെൻഷൻ പരിഷ്കരണ കുടിശികയായി 306.66 കോടി ചെലവഴിച്ചു. 26401.16 കോടിയുടെ ഫണ്ട് പെൻഷൻ മാസ്റ്റർ ട്രസ്റ്റ് ഫണ്ടിന് നൽകിയില്ല. ഇതോടെ വിരമിക്കൽ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവയ്ക്ക്  മാസ്റ്റർ ട്രസ്റ്റിന് കഴിഞ്ഞില്ല. പർച്ചേസ് ഓർഡറിലും വ്യത്യാസങ്ങളുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യ-വന്യമൃ​ഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സിഎജി കണ്ടെത്തൽ. വനം വനേതര ഭൂമി വേർതിരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആനത്താരകൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഉൾക്കാട്ടിൽ മൃ​ഗങ്ങൾക്ക് വെള്ളവും ആഹാരവും ഉറപ്പുവരുത്തുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടെന്നും സിഎജി റിപ്പോർട്ടിൽ വിമർശിക്കുന്നു.

ALSO READ: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; 138 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ

ഇക്കാരണത്താൽ വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി. വന്യജീവി സെൻസസും കൃത്യമായി നടപ്പാക്കിയില്ല. വനേതര പ്രവർത്തനങ്ങൾ വനഭൂമി ഉപയോ​ഗിക്കാൻ കൊടുത്തു. കെഎസ്ഇബി, മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് വനഭൂമി വനേതര ആവശ്യങ്ങൾക്കായി നൽകിയതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

വനം വകുപ്പ് വനമേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കയ്യേറ്റം തുടർന്നത് വന്യമൃ​ഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കി. ഇതും മനുഷ്യ-വന്യമൃ​ഗ സംഘർഷത്തിന് കാരണമായി.

തോട്ടങ്ങൾക്കും കൃഷികൾക്കുമായി വനഭൂമി ഉപയോ​ഗിച്ചതോടെ വയനാട്ടിലെ വനവിസ്തൃതി ​ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തെ 63 പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 55 പൊതുമേഖല സ്ഥാപനങ്ങൾ ലാഭം നേടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News