പ്രധാനമന്ത്രിയോട് ''ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല.'' എന്ന് പറഞ്ഞവര്‍ക്ക് മറുപടി

''ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല.'' എന്ന് ദീപാ നിശാന്ത് കുറിച്ചത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ 

Last Updated : Aug 6, 2020, 02:01 PM IST
  • ''ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല.'' എന്ന് ദീപാ നിശാന്ത് കുറിച്ചത് ഇന്ന് സോഷ്യല്‍ മീഡിയയില്‍
    ചര്‍ച്ചയാവുകയാണ്,
  • ശ്രീജിത്ത്‌ പണിക്കര്‍ ആദ്യം ഇങ്ങനെയാണ് കുറിച്ചത്,
    ''ലെ അന്തം: ആ 140 കോടിയിൽ ഞാനുണ്ട്.
    ഏത് 140 കോടി?
    ചൈനയിലെ 140 കോടി!''
പ്രധാനമന്ത്രിയോട് ''ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല.'' എന്ന് പറഞ്ഞവര്‍ക്ക് മറുപടി

''ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല.'' എന്ന് ദീപാ നിശാന്ത് കുറിച്ചത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ 
ചര്‍ച്ചയാവുകയാണ്,
ഇതിന് മറുപടിയായി ബിജെപി വക്താവ് സന്ദീപ്‌ ജി വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്,
''ഹാർപ്പിക് കീടാണുക്കൾ തല പുറത്തേക്കിട്ട് പറയുകയാണ് ആ 130 കോടിയിൽ തങ്ങളില്ലെന്ന്. 
അല്ലെങ്കിലും നിങ്ങളെയൊക്കെ ആര് കണക്കിൽ കൂട്ടിയിരിക്കുന്നു . 
ഗെറ്റ് ഔട്ട് ഹൗസ്''
രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത്‌ പണിക്കര്‍ ഫേസ് ബുക്കില്‍ ഇങ്ങനെയാണ് കുറിച്ചത്,
'..“ആ 130 കോടിയിൽ ഞാനില്ല” എന്ന് പ്രമുഖ ടീച്ചർ. 
ഇതും മോഷണം ആണോ എന്നറിയാൻ പഴയ വൈകാരിക പരിസര ചിത്രേട്ടന്റെ പ്രൊഫൈൽ നോക്കി. 
ആ 130 കോടിയിൽ അതിയാനും ഇല്ലത്രേ. 
ഭഗവാനേ, അതിലും ഈച്ചക്കോപ്പി! '

ശ്രീജിത്ത്‌ പണിക്കര്‍ ആദ്യം ഇങ്ങനെയാണ് കുറിച്ചത്,
''ലെ അന്തം: ആ 140 കോടിയിൽ ഞാനുണ്ട്. 
ഏത് 140 കോടി?
ചൈനയിലെ 140 കോടി!''
പിന്നാലെയാണ് കവിതാ മോഷണത്തെ സൂചിപ്പിക്കുന്ന മോഷണ പരാമര്‍ശമുള്ള പോസ്റ്റ്‌ പണിക്കരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഇതിന് മറുപടിയായി ദീപാ നിശാന്ത് ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്,
''രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്നവരെ / പ്രത്യേകിച്ച് സ്ത്രീകളെ, ആശയപരമായി എതിർക്കുന്നതിനു പകരം സ്ത്രീവിരുദ്ധതയും അശ്ലീലവും പൊതുവിടത്തിൽ വിളിച്ചു കൂവുന്ന ആശയപാപ്പരത്തത്തിന്റെ പേരാണ് സംഘിസം.
രാഷ്ട്രീയനിരീക്ഷകൻ' എന്നൊക്കെ പറഞ്ഞ്  ചാനൽചർച്ചയിൽ വന്നിരിക്കുമെങ്കിലും,രാഷ്ട്രീയമായി നിരീക്ഷിക്കാൻ കഴിവില്ലാത്തവന്റെ ഗതികേടു കൂടിയാണത്. നിരീക്ഷണം വേറെ ചില കാര്യങ്ങളിലാണ്.
അവരെ അവരുടെ പാട്ടിനു വിടുക.
നായ്ക്കൾക്ക് കുരച്ചും മനുഷ്യർക്കു സംസാരിച്ചുമാണ് ശീലം.
രാഷ്ട്രീയം പറഞ്ഞുതന്നെ മനുഷ്യർ  മുന്നോട്ടു പോവുക.''
ഇങ്ങനെ രാഷ്ട്രീയം പറയും എന്ന വ്യക്തമായ സന്ദേശമാണ് ദീപാ നിശാന്ത് നല്‍കിയത്.

Also Read:ദേശീയ വികാരത്തിന്‍റെയും കോടിക്കണക്കിന് ജനങ്ങളുടെ പരിശ്രമങ്ങളുടെയും ബിംബമായി രാമക്ഷേത്രം നിലകൊള്ളും, പ്രധാനമന്ത്രി

എന്തായാലും അയോദ്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് 
''ദേശീയ വികാരത്തിന്‍റെയും കോടിക്കണക്കിന് ജനങ്ങളുടെ പരിശ്രമങ്ങളുടെയും ബിംബമായി രാമക്ഷേത്രം നിലകൊള്ളും''
എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപെട്ടിരിന്നു,പിന്നാലെയാണ് ''ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല.'' 
എന്ന് ഇടത് പക്ഷ അനുഭാവികളും തീവ്ര നിലപാട് സ്വീകരിക്കുന്ന ചില മത സംഘടനകളുടെ പ്രവര്‍ത്തകരും 
ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്,
ഇത് കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ 
ചേരി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Trending News