തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ (Ambalappuzha Vijayakrishnan) ചരിഞ്ഞ സംഭവത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ഇന്ന് ചേരും. സംഭവത്തിൽ നാട്ടുകാരുടയും ആനപ്രേമികളുടെയും വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇന്നലെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡൻറിനെ ആളുകൾ കൂകി,വിളിക്കുകയും ആന തറിയുടെ അടുത്തേക്ക് അടുക്കാൻ അനുവദിക്കാതിരിക്കുകയും വരെ ചെയ്തു.
കൊച്ചിൻ,മലബാർ തുടങ്ങി വിവിധ ദേവസ്വങ്ങളുടെ (Dewasom) കമ്മീഷണര്‍മാരും വിവിധ ആരോഗ്യവിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ആനകള്‍ക്ക് വേണ്ട പരിചരണം ലഭിക്കാത്ത സാഹചര്യം യോഗത്തില്‍ വിശകലനം ചെയ്യും. കാലിൽ പരിക്കേറ്റ അമ്പലപ്പുഴ വിജയകൃഷ്ണനെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുകയും. പരിക്കേറ്റ കാലിലൂടെ പാപ്പാൻ കയറുകയും ചെയതത് അടക്കം വളരെ വലിയ വിവാദങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്.
ALSO READ: Ambalappuzha Vijayakrishnan : ഉണ്ണിക്കണ്ണന്റെ പ്രിയപ്പെട്ടവന് ഇനി വിട
പാപ്പാൻമാരുടെ ക്രൂര പീഢനവും വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെയും തുടര്‍ന്നാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് അമ്പലപ്പുഴ (Ambalappuzha) ക്ഷേത്ര പരിസരത്ത് വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.ആനപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ വിജയകൃഷ്ണന്റെ പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആനയുടെ പാപ്പാൻമാരിലൊരാൾ പോലീസ് കസറ്റഡിയിലുമാണ്. പാപ്പൻ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയൽ എടുത്തിയിരിക്കുന്നത്. കൂടാതെ ആരോപണ വിധേയനായ ദേവസ്വംബോർഡ് ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും ദേവസ്വം ബോർഡ് തീരുമാനിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...