പ്രളയത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം!!

പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷ൦ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയിരുന്നു.

Last Updated : Aug 15, 2019, 08:01 AM IST
പ്രളയത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം!!

തിരുവനന്തപുരം: കനത്ത മഴയിലും സംസ്ഥാനത്ത് 73മത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. 

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സംസ്ഥാന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കുക. 

രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും.  

തുടര്‍ന്ന്, വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. 

ജില്ലാ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ മന്ത്രിമാർ പങ്കെടുക്കും. ഒമ്പതരയ്ക്ക് രാജ്ഭവനിൽ ഗവർണർ പി സദാശിവം പതാക ഉയർത്തും. 

രാജ്ഭവനിൽ വൈകിട്ട് നടത്തുന്ന പതിവ് വിരുന്ന് പ്രളയത്തെ തുടർന്ന് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. 

വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവൻ രക്ഷാ പതക്കും മാത്രമാവും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുക.

പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷ൦ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ കനത്ത സുരക്ഷയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്.

ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ശക്തം .കർശന വാഹന പരിശോധനയും തുടരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. നരേന്ദ്ര മോദിയുടെ ആറാമത്തെ ചെങ്കോട്ട പ്രസംഗമാണിത്.

Trending News