ഇറോം ശര്‍മിള തിരുവനന്തപുരത്ത്; മണിപൂരിലെ അഫ്സ്പ പിന്‍വലിക്കാന്‍ കേരളത്തിന്‍റെ സഹായം തേടും

മണിപ്പുര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. രാവിലെ 6.30 ഓടെയാണ് ഇറോം തിരുവനനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയത്.

Last Updated : Mar 20, 2017, 12:48 PM IST
ഇറോം ശര്‍മിള തിരുവനന്തപുരത്ത്; മണിപൂരിലെ അഫ്സ്പ പിന്‍വലിക്കാന്‍ കേരളത്തിന്‍റെ സഹായം തേടും

തിരുവനന്തപുരം: മണിപ്പുര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. രാവിലെ 6.30 ഓടെയാണ് ഇറോം തിരുവനനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും ആയി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്ത് എത്തിയതാണ് ഇറോം ശർമിള. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച.

പാലക്കാട് ജങ്ഷനിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇറോം ശർമിള തിരുവനന്തപുരത്ത് എത്തിയത്. സഹപ്രവർത്തക നജ്മ ബീവിയും ഇറോമിനെ അനുമഗിക്കുന്നുണ്ട്.

പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇവർ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയത്. പീപ്പിള്‍ റിസേര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പാര്‍ട്ടി രൂപീകരിച്ച് മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍  മത്സരിച്ചു. എന്നാല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

Trending News