വീട് കടം കയറി ജപ്തിയിൽ,മാതാപിതാക്കളുടെ ജോലിയും പോയി- നിപ്പയെ അതിജീവിച്ച ഗോകുൽകൃഷ്ണയുടെ കുടുംബത്തിന് സഹായം,അമ്മയ്ക്ക് ജോലി

ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത് മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 03:21 PM IST
  • 2019ല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്ഗോകുലിന് നിപ ബാധിക്കുന്നത്.
  • ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത് മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ്.
  • പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് പ്രശ്‌നത്തിലിടപെട്ടത്
വീട് കടം കയറി ജപ്തിയിൽ,മാതാപിതാക്കളുടെ ജോലിയും പോയി- നിപ്പയെ അതിജീവിച്ച ഗോകുൽകൃഷ്ണയുടെ കുടുംബത്തിന് സഹായം,അമ്മയ്ക്ക് ജോലി

കൊച്ചി: നിപ്പയെ അതീജിവിച്ചിട്ടും ജീവിത പ്രാരാബ്ദത്തിൽ വട്ടം ചുറ്റിയ കുടുംബത്തിന് സഹായവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ്പ മോചിതനായ എറണാകുളം സ്വദേശി ഗോകുല്‍ കൃഷ്ണയുടെ കുടംബത്തിന് ആരോഗ്യവകുപ്പ് ഇടപെടലിൽ സഹായം. ഗോകുലിൻറെ അമ്മ വാസന്തിക്ക് വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്റായി താത്കാലിക  നിയമനം നൽകി.

ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത് മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ്. പിന്നീട് ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി.  2019ല്‍  എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്ഗോകുലിന് നിപ ബാധിക്കുന്നത്.

ALSO READ: Nadapuram Suicide| മക്കളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുട്ടികൾ തൽക്ഷണം മരിച്ചു

വാസന്തി അപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്യുകയായിരുന്നു. മകന് നിപ ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടു. പിന്നീട് തിരിച്ചെത്തിയപ്പോഴേക്കും അവരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു
കോവിഡ് വ്യാപനം കാരണം അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. 

Also ReadHeavy Rain: മൂന്നാറില്‍ മണ്ണിടിച്ചില്‍, റോഡ് പൂര്‍ണമായും അടഞ്ഞു

പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് പ്രശ്‌നത്തിലിടപെട്ടത്. വനിതാ ശിശുവികസന വകുപ്പിന് തന്നെ കീഴിലെ വനിത വികസന കോര്‍പറേഷനില്‍ ജോലി നൽകുകയായിരുന്നു. ജപ്തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമാക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News