Nadapuram Suicide| മക്കളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുട്ടികൾ തൽക്ഷണം മരിച്ചു

ഇവരുടെ മൂന്ന് വയസുള്ള മക്കളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവരാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 09:02 AM IST
  • ഇന്നലെ അർധരാത്രിയാണ് സംഭവം.
  • മക്കളെ കിണറ്റിൽ ഇട്ട ശേഷം സുബിന സ്വന്തം വീട്ടിലേക്ക് വിളിച്ചു പറഞ്ഞു
  • സുബിനയുടെ ആരോഗ്യ നില ഭേദമായാൽ ഉടൻ നാദാപുരം പോലീസ് ഇവരെ ചോദ്യം ചെയ്യും.
Nadapuram Suicide|  മക്കളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുട്ടികൾ തൽക്ഷണം മരിച്ചു

കോഴിക്കോട്:  നാദാപുരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി. നാദാപുരം പേരോടാണ് സംഭവം. തൽക്ഷണം രണ്ട് കുട്ടികളും മരിച്ചു. ഉടൻ അമ്മയെ രക്ഷപ്പെടുത്തിയതിനാൽ ജീവന് അപായമില്ല. ഇവരെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നാദാപുരം സിസി യു.പി സ്കൂളിന് സമീപം മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ പേരോട് സ്വദേശി സുബിനയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ മൂന്ന് വയസുള്ള മക്കളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവരാണ് മരിച്ചത്. 

ALSO READ: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ

 
 

ഇന്നലെ അർധരാത്രിയാണ്  സംഭവം. മക്കളെ കിണറ്റിൽ ഇട്ട ശേഷം സുബിന സ്വന്തം വീട്ടിലേക്ക് വിളിച്ച് മക്കളെ കിണറ്റിൽ ഇട്ടെന്നും താനും ചാടുകയാണെന്നും പറഞ്ഞു. ഉടൻ നാട്ടുാകാരും ബന്ധുക്കളുമടക്കം എത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. സുബിനയുടെ ആരോഗ്യ നില ഭേദമായാൽ ഉടൻ നാദാപുരം പോലീസ് ഇവരെ ചോദ്യം ചെയ്യും.

ALSO READ: Kannur Kudiyanmala Murder| രക്തത്തിൽ കുളിച്ച് അമ്മയും കുഞ്ഞും, നിലവിളികേട്ടെത്തി വാതിൽ വെട്ടിപ്പൊളിച്ചത് നാട്ടുകാർ-എരുവേശിയിലെ കൊലയുടെ പിന്നിൽ?

അതേസമയം ആത്മഹത്യാ ശ്രമത്തിന് കാരണം പോലീസ് അന്വേഷിക്കുകയാണ്. സുബിനക്ക് മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് നിഗമനം. കുടുംബ പ്രശ്നങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News