Kerala Assembly Election 2021: പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

രാവിലെ കോയമ്പത്തൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിക്ക് പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തും.    

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 08:04 AM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.
  • പ്രധാനമന്ത്രി കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ പങ്കെടുക്കും.
  • ജില്ലയിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാകും.
Kerala Assembly Election 2021: പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

Kerala Assembly Election 2021: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. 

രാവിലെ കോയമ്പത്തൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തും.  തുടർന്ന് അദ്ദേഹം 11 മണിക്ക് കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ പങ്കെടുക്കും.  

ജില്ലയിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാകും.  മെട്രോമാൻ ഇ ശ്രീധരനാണ് (Metroman E.Sreedharan) പാലക്കാട്ടെ പ്രധാന മത്സരാർത്ഥി. 

Also Read: Kerala Assembly Election 2021: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ Rajnath Singh കേരളത്തിൽ

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിരവധി നേതാക്കളാണ് ഇത്തവണ കേരളത്തിലെത്തിയത്.   ഏപ്രിൽ രണ്ടിനും പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നുണ്ട്.  അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ (K Surendran) മത്സരിക്കുന്ന കോന്നിയിലും ശേഷം തിരുവനന്തപുരത്തും അദ്ദേഹം വോട്ട് തേടും. അതിന് ശേഷം 12 മണിയോടെ പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും. 

Also Read: Kerala Assembly Election 2021: എറണാകുളത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത

ഇതിനിടയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും (Priyanka Gandhi) ഇന്ന് കേരളത്തിലെത്തും.  ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് പ്രിയങ്കയുടെ സന്ദർശനം. കായംകുളത്തെ ത്വരിത ബാബുവിന് വേണ്ടിയാണു ആദ്യമായി വോട്ടു ചോദിച്ച് പ്രിയങ്ക പര്യടനം ആരംഭിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News