തിരുവനന്തപുരം: കോവിഡ് (covid19) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഫലവും ആശങ്കക്ക് ഇടയാക്കുന്നുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൌൺ വേണമെന്ന് ഇന്നലെ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാൽ സർവ്വകക്ഷിയോഗത്തിൽ ലോക്ക് ഡൌണിനോട് പാർട്ടികൾ അനുകൂല നിലപാടായിരുന്നില്ല.
ഇതിനാൽ തന്നെ മെയ് രണ്ടിലെ ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കാമെന്നും ലോക്ക് ഡൌൺ (Lockdown) പ്രാവർത്തികമെല്ലന്നുമായിരുന്നു പാർട്ടികളുടെ അഭിപ്രായം.രണ്ട് ഹർജികളാണ് ഹൈക്കോടതി ഇതം സംബന്ധിച്ച് പരിഗണിച്ചത്. 30000 കേസുകളുള്ള സംസ്ഥാനത്ത് ഒരു ചെറിയ പിഴവെങ്കിലും വന്നാൽ പിന്നെയത് കയ്യിൽ നിൽക്കില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.
ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നത്. മെയ് രണ്ടിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. കോവിഡിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...