ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റിന്‍റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Last Updated : Dec 12, 2017, 05:02 PM IST
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്‍റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കേന്ദ്ര ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വ്യവസായികള്‍, വ്യാപാരികള്‍, കലാ-സാഹിത്യ രംഗത്തുള്ളവര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ ഈ ജീവകാരുണ്യ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആയാണ് പണം അയയ്ക്കേണ്ടത്. ചെക്ക് മുഖേനയുള്ള സംഭാവനകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രട്ടറിയറ്റ്, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ അയക്കാം. 

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍, തിരുവനന്തപുരം എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ 67319948232 എന്ന അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്ക് ആദായനികുതിയില്‍ ഇളവിന് അര്‍ഹതയുണ്ട്. 

Trending News