പ്രളയം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജലവിഭവ മന്ത്രിമാര്‍

മുൻ മന്ത്രിമാരായ എൻ. കെ പ്രേമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി. ജെ ജോസഫ് എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Last Updated : Sep 4, 2018, 12:34 PM IST
പ്രളയം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജലവിഭവ മന്ത്രിമാര്‍

തിരുവനന്തപുരം: കേരളത്തില്‍ സര്‍വ്വനാശം വിതച്ച പ്രളയദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് മുന്‍ ജലവിഭവ മന്ത്രിമാര്‍.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ പരാജയമാണെന്നും പത്തനംതിട്ട ജില്ലയില്‍ ഒരു മുന്നറിയിപ്പും നല്‍കാതെയാണ് അണക്കെട്ടുകള്‍ തുറന്നതെന്നും അവര്‍ ആരോപിച്ചു. എല്ലാ ഡാമിനും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ആരോപിച്ചു.

മുൻ മന്ത്രിമാരായ എൻ. കെ പ്രേമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി. ജെ ജോസഫ് എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രളയം നേരിടുന്നതില്‍ മന്ത്രിമാർക്ക് കൂട്ട് ഉത്തരവാദിത്വം ഇല്ലായിരുന്നുവെന്നും വൈദ്യുതി വകുപ്പുമായി ഭിന്നതയുണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

പ്രളയമുണ്ടായി ആദ്യ നാലുദിവസം സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുന:സംഘടിപ്പിക്കണമെന്ന് ഓഖി ദുരന്ത സമയത്ത് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രിമാര്‍ വര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രളയക്കെടുതി നേരിട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായം കുട്ടനാട്ടില്‍ മിക്കവര്‍ക്കും ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

Trending News