Orthodox diocese: ഒാർത്തഡോക്സ് സഭാ പരമാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് വിഷയത്തിൽ ഹര്‍ജി പരിഗണിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 08:16 AM IST
  • 1934ലെ ഭരണഘടന പ്രകാരമാണ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തിരഞ്ഞെടക്കേണ്ടതെന്ന് സുപ്രീംകോടതി 2017ല്‍ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
  • ഇന്ത്യയ്ക്ക് പുറത്തുള്ള ഓര്‍ത്തോഡോക്സ് പള്ളികള്‍ക്കും ഇന്ത്യക്കാരല്ലാത്തവര്‍ക്കും മലങ്കര അസോസിയേഷനില്‍ അംഗത്വം പാടില്ല
  • വിദേശ പൗരന്മാർ വിദേശത്തുള്ള സഭാംഗങ്ങൾ എന്നിവരെ അനുവദിക്കരുതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
Orthodox diocese: ഒാർത്തഡോക്സ് സഭാ പരമാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഓർത്തോഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻറെ തിരഞ്ഞെടുപ്പ്  നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒക്ടോബർ പതിനാലിന് നടക്കുന്ന തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് വിഷയത്തിൽ ഹര്‍ജി പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പങ്കെടുക്കാൻ വിദേശ പൗരന്മാർ വിദേശത്തുള്ള സഭാംഗങ്ങൾ എന്നിവരെ അനുവദിക്കരുതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ALSO READ : Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു

നീതിപൂർവ്വവും നിക്ഷപക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വിദേശ രെയോ, വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ  ആവശ്യം. പഴമറ്റം  സെന്‍റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ഇ പി ജോണി,  കോതമംഗലം മര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

ALSO READ : ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

ഒാർത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടന പ്രകാരമാണ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തിരഞ്ഞെടക്കേണ്ടതെന്ന് സുപ്രീംകോടതി 2017ല്‍ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ഓര്‍ത്തോഡോക്സ് പള്ളികള്‍ക്കും ഇന്ത്യക്കാരല്ലാത്തവര്‍ക്കും മലങ്കര അസോസിയേഷനില്‍ അംഗത്വം പാടില്ലെന്നാണ് ഹര്‍ജിയിലെ അപേക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News