Online fraud: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കേരള പോലീസും വീണു; നഷ്ടമായത് 25,000 രൂപ

Online financial fraud: തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസിന് ലഭിച്ച സൂചന. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 11:37 AM IST
  • അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
  • സൈബര്‍ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
  • തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സൂചന.
Online fraud: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കേരള പോലീസും വീണു; നഷ്ടമായത് 25,000 രൂപ

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി കേരള പോലീസ്. കമ്മീഷണര്‍ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസറുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്ന് 25,000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തു. ഇക്കഴിഞ്ഞ 18-ാം തീയതിയായിരുന്നു സംഭവം. 

അക്കൗണ്ട്‌സ് ഓഫീസര്‍ എസ് കുമാരി മഞ്ജുവിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. കാഷ്യര്‍ ജോണ്‍ എന്നയാളാണ് കുമാരി മഞ്ജുവിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ജോണിന്റെ ഔദ്യോഗിക മൊബൈല്‍ നമ്പറിലേയ്ക്ക് ബാങ്കില്‍ നിന്നാണെന്ന വ്യാജേന സന്ദേശം എത്തി. 24 മണിക്കൂറിനുള്ളില്‍ കെവൈസി പുതുക്കണമെന്നും അല്ലാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കും എന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. 

ALSO READ: കൊല്ലത്ത് എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

സന്ദേശം കണ്ട് വിശ്വസിച്ച ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ഒടിപി കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് 25,000 രൂപ പിന്‍വലിച്ചതായി സന്ദേശം എത്തി. പണം നഷ്ടമായതോടെ 1930 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. പണം അക്കൗണ്ടിലെത്തിയ ശേഷം ഇത് മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറ്റിയ ശേഷം പിന്‍വലിക്കുന്നതായിരുന്നു തട്ടിപ്പ് സംഘത്തിന്റെ രീതി. ഇത് മനസിലാക്കിയ പോലീസ് നടത്തിയ സമയോചിതമായ ഇടപെടല്‍ കാരണം പണം രണ്ടാമത്തെ അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് തടയാനായി. അക്കൗണ്ട്‌സ് ഓഫീസറുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News