ജസ്‌നയെ കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും കര്‍ണാടകയില്‍

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകള്‍ ശേഖരിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ അവ പരിശോധിച്ചു വരികയാണ്.   

Last Updated : Jul 23, 2018, 09:40 AM IST
ജസ്‌നയെ കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും കര്‍ണാടകയില്‍

റാന്നി: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വീണ്ടും കര്‍ണാടകത്തിലെത്തി. സൈബര്‍ വിദഗ്ധര്‍ പരിശോധിച്ച ഫോണ്‍ കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ വീണ്ടും കര്‍ണാടകയില്‍ എത്തിക്കാന്‍ കാരണം.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകള്‍ ശേഖരിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ അവ പരിശോധിച്ചു വരികയാണ്. 6,000 കോളുകള്‍ അവര്‍ വിശദമായി പരിശോധിച്ചിരുന്നു. ജസ്‌നയ്ക്ക് രണ്ടു മൊബൈല്‍ ഫോണുകളും നമ്പരുകളുമുള്ളതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ജസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി മുന്‍പ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. അവിടങ്ങളില്‍ പൊലീസെത്തി അന്വേഷണം നടത്തിയതാണ്. സംശയമുള്ള രണ്ടിടങ്ങളിലെ അന്വേഷണത്തിനാണ് പൊലീസ് സംഘം ഇപ്പോള്‍ പോയിരിക്കുന്നത്.

Trending News