Kerala Varma College Union Election: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് കോടതിയിലേക്ക്; വീണ്ടും ഇലക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു

അർദ്ധരാത്രി വരെ നീണ്ട കേരളവർമ്മ കോളേജിലെ  വോട്ടെണ്ണലുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുകയാണ്. കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 01:03 PM IST
  • യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു
  • റീ കൗണ്ടിണ്ട് പൂർത്തിയായതോടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു
  • എസ്എഫ്ഐ അനുകൂല റിട്ടേണിംഗ് ഓഫീസർ റീ കൗണ്ടിങ് നടത്തിയത് എസ്എഫ്ഐയെ ജയിപ്പിക്കാൻ വേണ്ടിയെന്നു കെഎസ്‌യു
Kerala Varma College Union Election: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് കോടതിയിലേക്ക്;  വീണ്ടും ഇലക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു

തൃശ്ശൂർ: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് കോടതിയിലേക്ക്. റീലക്ഷൻ ആവശ്യപ്പെട്ട് കെഎസ്യു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. റിട്ടേണിംഗ് ഓഫീസർക്കെതിരെ വൈസ് ചാൻസിലർക്ക് കെഎസ്യു പ്രവർത്തകൾ പരാതി നൽകി. 

അർദ്ധരാത്രി വരെ നീണ്ട കേരളവർമ്മ കോളേജിലെ  വോട്ടെണ്ണലുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുകയാണ്. കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടിരുന്നു. റീ കൗണ്ടിണ്ട് പൂർത്തിയായതോടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി  ജയിക്കുകയായിരുന്നു. 

പ്രിൻസിപ്പൽ തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും, എസ്എഫ്ഐ അനുകൂല റിട്ടേണിംഗ് ഓഫീസർ റീ കൗണ്ടിങ് നടത്തിയത് എസ്എഫ്ഐയെ ജയിപ്പിക്കാൻ വേണ്ടിയെന്നു കെഎസ്‌യു ആരോപിച്ചു. റീകൗണ്ടിംഗ് സമയത്ത് 2 മണിക്കൂർ കരണ്ട് പോയതായും,എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും റീലക്ഷൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തിരുമാനമെന്നും കെഎസ്യു സ്ഥാനാർത്ഥി  ശ്രീക്കുട്ടൻ  പറഞ്ഞു.       

എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടില്ലെന്നും റീകൗണ്ടിങ്ങിൽ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥി ജയിച്ചതെന്നും എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഹസൻ മുബാറക് പറഞ്ഞു. അതേസമയം കോടതിയിലേക്ക് പോകാൻ കെഎസ്‌യുവിന് സമയം നൽകാതെ എസ്എഫ്ഐ ചെയർമാൻ അനിരുദ്ധൻ സത്യപ്രതിജ്ഞ ചെയ്തു.  ഇതേത്തുടർന്ന് ക്യാമ്പസിൽ കെഎസ്‌യു പ്രതിഷേധം നടത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News