Drugs Case: ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പോലീസ് കമ്മീഷണർ; കൂടുതൽ പേരെ ചോദ്യം ചെയ്യും

Sreenath Bhasi: കേസിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നും സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 06:29 PM IST
  • കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപാർട്ടി നടത്തിയതിനെ തുടർന്നാണ് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓം പ്രകാശ് അറസ്റ്റിലായത്
  • ഇയാളുടെ സുഹൃത്ത് ഷിഹാസും അറസ്റ്റിലായിരുന്നു
  • ഹോട്ടലിലെത്തി ഓം പ്രകാശിനെ സന്ദർശിച്ചുവെന്ന പേരിലാണ് ശ്രീനാഥ് ഭാസിയെയും പ്രയാ​ഗ മാർട്ടിൻ എന്നിവരെ പോലീസ് ചോദ്യം ചെയ്തത്
Drugs Case: ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പോലീസ് കമ്മീഷണർ; കൂടുതൽ പേരെ ചോദ്യം ചെയ്യും

കൊച്ചി: ​ഗുണ്ടാനേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ. കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാ​ഗ മാർട്ടിനെയും ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പോലീസ് കമ്മീഷണറുടെ പ്രതികരണം.

കേസിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നും സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപാർട്ടി നടത്തിയതിനെ തുടർന്നാണ് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓം പ്രകാശ് അറസ്റ്റിലായത്.

ALSO READ: പ്രയാഗയെ കൂടാതെ മറ്റൊരു നടിയും! ലഹരി കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ഇയാളുടെ സുഹൃത്ത് ഷിഹാസും അറസ്റ്റിലായിരുന്നു. ഹോട്ടലിലെത്തി ഓം പ്രകാശിനെ സന്ദർശിച്ചുവെന്ന പേരിലാണ് ശ്രീനാഥ് ഭാസിയെയും പ്രയാ​ഗ മാർട്ടിൻ എന്നിവരെ പോലീസ് ചോദ്യം ചെയ്തത്. ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്നും ലഹരി പാർട്ടിയെക്കുറിച്ച് അറിയില്ലെന്നും സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ എത്തിയതെന്നുമാണ് പ്രയാ​ഗയുടെ മൊഴി.

ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് ഉറപ്പിക്കാൻ ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും രക്ത പരിശോധനയ്ക്ക് തയ്യാറായിരുന്നുവെങ്കിലും പോലീസ് ഒഴിവാക്കിയിരുന്നു. ഓം പ്രകാശും ഷിഹാസും കൊച്ചിയിൽ പതിവായി തങ്ങുന്ന സ്ഥലങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News