റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന ഇന്ന്‍

കല്ലറയില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടെയാണോ എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.   

Last Updated : Oct 17, 2019, 10:11 AM IST
റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന ഇന്ന്‍

കോഴിക്കോട്: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന ഇന്ന്‍ നടക്കും.

കല്ലറയില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടെയാണോ എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. 

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ വച്ചാണ് പരിശോധന. രണ്ടുപേരില്‍ നിന്നും പൊലീസ് മൊഴിയെടുത്ത് കഴിഞ്ഞു. 

കുടുംബത്തിലെ മരണങ്ങളില്‍ സംശയമുണ്ടെന്ന് കാണിച്ച് റോജോ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് മരണങ്ങളുടെ ചുരുളഴിയുന്നത്‌. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ മരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്നും അതിന്‍റെ പിന്നില്‍ മരുമകളായ ജോളിയാണെന്നും തെളിഞ്ഞത്. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ പോന്നമറ്റത്ത് കൊലചെയ്യപ്പെട്ടത്.  

Trending News