Nipah alert: കോഴിക്കോട് നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Nipah alert in Kozhikode: നിലവിൽ നിപ ബാധിച്ച് മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർ നിരീക്ഷണത്തിലുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 08:32 AM IST
  • ആരോ​ഗ്യ വകുപ്പ് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
  • സ്വകാര്യ ആശുപത്രികളിലാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
  • നാല് പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
Nipah alert: കോഴിക്കോട് നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ചതിനെ തുടർന്ന് ആരോ​ഗ്യ വകുപ്പ് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. പരിശോധനാ ഫലത്തിൽ നിപ സ്ഥിരീകരിച്ചാൽ ആരോ​​ഗ്യ വകുപ്പ് നിപ പ്രോട്ടോക്കോൾ നടപടികളിലേയ്ക്ക് കടക്കും. 

സ്വകാര്യ ആശുപത്രികളിലാണ് നിപ ലക്ഷണങ്ങളോടെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാല് പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികളിലേയ്ക്ക് ആരോ​ഗ്യ വകുപ്പ് കടന്നതായാണ് വിവരം. 

ALSO READ: രണ്ട് ചക്രവാതച്ചുഴികൾ; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്!

പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ഇതേ ആശുപത്രിയിൽ എത്തിയ മറ്റൊരാളുമാണ് മരണത്തിന് കീഴടങ്ങിയത്. ഓ​ഗസ്റ്റ് 30നാണ് ആദ്യ മരണം സംഭവിക്കുന്നത്. ഈ സമയം നിപ ബാധയാണ് മരണ കാരണം എന്ന സംശയം ഉണ്ടായിരുന്നില്ല. വൈകാതെ തന്നെ ഇതേ ആശുപത്രിയിൽ അച്ഛനൊപ്പം കൂട്ടിരിക്കാൻ എത്തിയ ആളും സമാനമായ രോ​ഗലക്ഷണങ്ങളുമായി മരിച്ചതോടെയാണ് ആരോ​ഗ്യ വിഭാ​ഗത്തിന് സംശയങ്ങൾ തോന്നാൻ കാരണം. 

ആദ്യം മരിച്ചയാളുടെ മക്കളും സഹോദരി ഭർത്താവും മകനും ഉൾപ്പെടെ നാല് പേർക്ക് കൂടി രോ​ഗലക്ഷണങ്ങൾ കണ്ടതോടെ നിപ സംശയം ബലപ്പെട്ടു. എന്നാൽ, ഇതിന് മുമ്പ് തന്നെ ആദ്യം മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചിരുന്നു. രണ്ടാമത് മരിച്ചയാളുടെ സാമ്പിളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന നാല് പേരിൽ ഒൻപത് വയസുകാരനായ ആൺകുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധന ഫലങ്ങളെല്ലാം ലഭിച്ചാൽ മാത്രമേ നിപയാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News