KPAC Lalitha | നടി കെപിഎസി ലളിത തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ; കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് റിപ്പോർട്ട്

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 05:48 PM IST
  • വിദ​ഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് മാറ്റിയത്
  • നിലവിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്
  • പത്ത് ദിവസമായി ചികിത്സയിൽ തുടരുന്ന താരത്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് റിപ്പോർട്ട്
  • കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്
KPAC Lalitha | നടി കെപിഎസി ലളിത തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ; കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് റിപ്പോർട്ട്

കൊച്ചി: നടി കെപിഎസി ലളിതയെ (KPAC Lalitha) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു (Treatment). വിദ​ഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് (Kochi) മാറ്റിയത്.

നിലവിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. പത്ത് ദിവസമായി ചികിത്സയിൽ തുടരുന്ന താരത്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് റിപ്പോർട്ട്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

പ്രായവും ആരോ​ഗ്യസ്ഥിതിയും പരി​ഗണിച്ചേ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. കരൾ രോ​ഗം ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. വിദ​ഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News