Sabarimala | ശബരിമല തീർത്ഥാടകർക്കായി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ച് കെഎസ്ആർടിസി

അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റെയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 07:20 PM IST
  • അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു
  • വിവിധ ഡിപ്പോകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും സൗകര്യം ലഭ്യമാകും
  • ചാർട്ടേർഡ് ട്രിപ്പുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്
Sabarimala | ശബരിമല തീർത്ഥാടകർക്കായി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി കെഎസ്ആർടിസി (KSRTC) ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു. അയ്യപ്പഭക്തരുടെ (Pilgrims) സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റെയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്.

പമ്പയിൽ നിന്നും ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ​ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തർക്ക് ചാർട്ടേഡ് ട്രിപ്പുകൾ ബുക്ക് ചെയ്യാനാകും.

ALSO READ: Sabarimala | ശബരിമലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

കൂടുതൽ വിവരങ്ങൾക്ക്:-18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും 04735 203445 പമ്പ കട്രോൾ റൂം നമ്പറിലേക്കും rsnksrtc@kerala.gov.in എന്ന മെയിൽ വിലാസത്തിലും 0471 - 2463799, 0471- 2471011, ext 238, 290, 094470 71 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7), വാട്സാപ്പ് - 8129562972

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News