Landslide Kottayam : കോട്ടയം എരുമേലിയിൽ ഉരുൾപ്പൊട്ടലെന്ന് സൂചന; ആളപായമില്ല

 ജില്ലാ ഭരണകൂടം വിവരം സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 05:31 PM IST
  • ജില്ലാ ഭരണകൂടം വിവരം സ്ഥിരീകരിച്ചിട്ടില്ല.
  • ഇതുവരെയും സംഭവത്തിൽ ആളപായങ്ങളും (Casualities)റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
  • വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ ഒലിച്ച് പോയതായി സൂചനയുണ്ട്.
  • ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
Landslide Kottayam : കോട്ടയം എരുമേലിയിൽ ഉരുൾപ്പൊട്ടലെന്ന് സൂചന; ആളപായമില്ല

Kottayam : കോട്ടയം ജില്ലയിലെ എരുമേലിയിൽ  (Erumeli) എയ്ഞ്ചൽവാലി (Angelvalley) പ്രദേശത്ത് ഉരുൾപൊട്ടിയതായി (Landslide) റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ജില്ലാ ഭരണകൂടം വിവരം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെയും സംഭവത്തിൽ ആളപായങ്ങളും (Casualities)റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടില്ല. വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ ഒലിച്ച് പോയതായി സൂചനയുണ്ട്. ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഉരുൾപൊട്ടൽ ഉണ്ടായതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് വെള്ളം കയറിയിട്ടുണ്ട്. എഴുകുമണ്ണ് വനമേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. വ്യക്തമായ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

ALSO READ: Rain alert in Kerala | സംസ്ഥാനത്ത് 31 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സമീപവാസികൾ പറയുന്നതനുസരിച്ച് പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ മണ്ണും കല്ലും ഒഴുകിയെത്തുകയായിരുന്നു. കൂടാതെ ഇതിനോടൊപ്പം 2 ബൈക്കുകളും ഒരു ഓട്ടോയും ഒലിച്ച് പോകുകയും ചെയ്തു. ഉരുള്‍പൊട്ടി പമ്പ നദിയുടെ കൈവഴിയായ ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്.

ALSO READ: Mullaperiyar Dam | മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു, സ്പിൽവേ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും

 സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ( orange alert ) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടിരിക്കുന്നത്. ഇന്നും സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് തുടരുകയാണ് .

ALSO READ: Mullaperiyar Dam : മുല്ലപ്പെരിയാർ ഡാം മറ്റെന്നാൾ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദമാണ് സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന കനത്ത മഴയ്ക്ക് കാരണം.  ഈ ന്യുനമര്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കൻ കേരളത്തിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ശ്രീലങ്കൻ തീരത്താണ് ന്യുനമര്ദം ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News