ലാവ്ലിന്‍ കേസ്: സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പിണറായി വിജയനെതിരെ തെളിവുണ്ടെന്ന് സിബിഐ വ്യക്തമാക്കി. 

Last Updated : Dec 19, 2017, 08:01 PM IST
ലാവ്ലിന്‍ കേസ്: സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പിണറായി വിജയനെതിരെ തെളിവുണ്ടെന്ന് സിബിഐ വ്യക്തമാക്കി. 

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു. 

കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ ശരി വച്ചിരുന്നു. പിണറായി വിജയനെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്ന് കോടതി വ്യക്തമാക്കി. പിണറായി വിജയന്‍ കേസില്‍ പ്രതിയല്ല. പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നായിരുന്നു കോടതി ഉത്തരവ്. 

Trending News