Lexican Editor:മഹാനിഘണ്ടു എഡിറ്റർ നിയമനം, വിസിയോഡ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു

ആർ മോഹനൻറെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനന്‍റെ നിയമനത്തിലാണ് വിശദീകരണം തേടിയത്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 11:18 PM IST
  • ലെക്സിക്കൻ എഡിറ്റർ തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ളാസിലോ ഉള്ള ബിരുദമാണെന്ന്
  • ഓർഡിനൻസിനെ മറികടന്ന് നിയമനത്തിനുള്ള വിജ്ഞാപനത്തിൽ പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്കൃതം എന്നാക്കിയെന്നാണ് പരാതി
  • ഡോ.പൂർണ്ണിമാ മോഹനന്‍റെ നിയമനത്തിലാണ് വിശദീകരണം തേടിയത്.
Lexican Editor:മഹാനിഘണ്ടു എഡിറ്റർ നിയമനം, വിസിയോഡ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു

ഓർഡിനൻസ് വ്യവസ്ഥ ലംഘിച്ച് മലയാളം മഹാനിഘണ്ടു എഡിറ്ററെ നിയമിച്ചതിൽ,കേരള സര്‍വ്വകലാശാല വി സി യോട് ഗവര്‍ണര്‍ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻറെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനന്‍റെ നിയമനത്തിലാണ് വിശദീകരണം തേടിയത്.

ALSO READ : Zika Virus : സിക്ക വൈറസ് ബാധ പ്രതിരോധിക്കാൻ കടുത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ലെക്സിക്കൻ എഡിറ്റർ തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ളാസിലോ ഉള്ള ബിരുദമാണെന്ന് സർവ്വകലാശാല ഓർഡിനൻസിൽ കൃത്യമായി പറയുന്നുണ്ട്.

ഓർഡിനൻസിനെ മറികടന്ന് നിയമനത്തിനുള്ള വിജ്ഞാപനത്തിൽ   പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്കൃതം എന്നാക്കിയെന്നാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ആക്ഷന്‍ കമ്മറ്റിയുടെ പരാതിയിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News