കല്‍പ്പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം ഇത്തവണയും യുഡിഎഫിനൊപ്പം. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ വിജയം. വോട്ടെണ്ണൽ അവസാനിക്കും മുമ്പ് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചിരുന്നു. രാഹുലിന് ആകെ 6,47,445 വോട്ടുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് 2,83,023 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന് വെറും 1,41,045 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് രാഹുല്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തിലും മത്സരിച്ച രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 4,31,770 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. രാഹുല്‍ 7,06,367 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐയുടെ പി പി സുധീറിന് 2,74,597 വോട്ടുകളാണ് നേടാനായത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് 78,816 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ALSO READ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-232839, നിലമ്പൂര്‍-226008, ഏറനാട് -184363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -183283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക് സഭാ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,64,472 വോട്ടര്‍മാരുള്ളത്.
ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് ഇത്തവണ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 15224 ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. അതില്‍ 8496 പുരുഷമാരും 6728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6102 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. 9970 പേരാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 85 വയസ്സിനുമുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍. ജില്ലയില്‍ 100 വയസിന് മുകളില്‍ 49 പേരുണ്ട്. ജില്ലയില്‍ 18 നും 19 നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാരുണ്ട്. 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 2049 സര്‍വ്വീസ് വോട്ടര്‍മാരും വയനാട് മണ്ഡലത്തിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.