മഅദനി കേരളത്തില്‍

ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച പിഡിപി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍നിന്നു കേരളത്തിലെത്തി. 

Last Updated : Aug 6, 2017, 04:36 PM IST
മഅദനി കേരളത്തില്‍

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച പിഡിപി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍നിന്നു കേരളത്തിലെത്തി. 

ഉച്ചതിരിഞ്ഞു മൂന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മഅദനിയെ സ്വീകരിക്കാന്‍ നിരവധി പിഡിപി പ്രവര്‍ത്തകരാണു കാത്തുനിന്നത്. ഒരു വര്‍ഷത്തിനുശേഷമാണു മഅദനി കേരളത്തിലെത്തുന്നത്. വിമാനത്താവളത്തില്‍നിന്നും റോഡുമാര്‍ഗം മഅദനി അന്‍വാര്‍ശേരിയിലേക്കു പോകും.

വിമാനത്താവളത്തില്‍വച്ച് മഅദനി തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു.

മഅദനിയുടെ മൂത്ത പുത്രന്‍റെ വിവാഹം ഒമ്പതിനു കണ്ണൂരിലാണ് നടക്കുക. അതിനായി എട്ടിന് ഉച്ചയോടെ കണ്ണൂരിലേക്കു തിരിക്കും. വിവാഹച്ചടങ്ങിനു ശേഷം വൈകിട്ടു നാലിന് അന്‍വാര്‍ശേരിയിലേക്കു മടങ്ങും. 19ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബംഗളുരുവിലേക്കുള്ള മടക്കയാത്ര.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിലും കേരളത്തില്‍ വന്നതിലും സന്തോഷമുണ്ടെന്ന് മഅദനി പറഞ്ഞു.

Trending News