കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങി മരിച്ചു; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

പോലീസ് സ്‌റ്റേഷനിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  

Last Updated : May 21, 2019, 04:23 PM IST
കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങി മരിച്ചു; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന്‍ കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍. മണര്‍ക്കാട് സ്വദേശി നവാസ് ആണ് മരിച്ചത്.

പോലീസ് സ്‌റ്റേഷനിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ കൊണ്ട് പോകുന്നതിന് തൊട്ട് മുന്‍പാണ് ആത്മഹത്യ. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം.

സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കി.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്‍റെ നയം.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Trending News