Maradu Flat : മരട് ഫ്ലാറ്റ് പൊളിച്ച് മാറ്റിയതിൽ ഉടമകൾക്ക് 91 കോടി രൂപ നൽകി

ആകെ 272 ഫ്‌ളാറ്റുകളുടെ ഉടമകൾക്കാണ് പണം തിരികെ നല്കാൻ ഉണ്ടായിരുന്നത്. ഇതിൽ 110 ഫ്‌ളാറ്റുകളുടെ ഉടമകൾക്കാണ് ഇതിനോടകം പണം തിരികെ നൽകിയിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 07:11 AM IST
  • സുപ്രീം കോടതിയുടെ (Supreme Court)നിർദേശ പ്രകാരമായിരുന്നു ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയത്.
  • 2020 ജനുവരിയിലാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയത്.
  • ഉടമകൾക്ക് 120 കോടി രൂപയാണ് തിരികെ നല്കാൻ ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് ഇതിനോടകം 91 കോടി രൂപ തിരികെ നൽകിയത്.
  • ആകെ 272 ഫ്‌ളാറ്റുകളുടെ ഉടമകൾക്കാണ് പണം തിരികെ നല്കാൻ ഉണ്ടായിരുന്നത്. ഇതിൽ 110 ഫ്‌ളാറ്റുകളുടെ ഉടമകൾക്കാണ് ഇതിനോടകം പണം തിരികെ നൽകിയിട്ടുള്ളത്.
Maradu Flat : മരട് ഫ്ലാറ്റ് പൊളിച്ച് മാറ്റിയതിൽ ഉടമകൾക്ക് 91 കോടി രൂപ നൽകി

Kochi : കൊച്ചിയിലെ മരടിൽ ഫ്ലാറ്റുകൾ (Maradu Flat) പൊളിച്ച് നീക്കിയ സംഭവത്തിൽ ഉടമകൾക്കു ഇതിനോടകം തന്നെ 91 കോടി രൂപ തിരികെ നൽകി കഴിഞ്ഞു. സുപ്രീം കോടതിയുടെ (Supreme Court) നിർദേശ പ്രകാരമായിരുന്നു ഫ്ലാറ്റുകൾ  പൊളിച്ച് നീക്കിയത്. 2020 ജനുവരിയിലാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയത്. ഉടമകൾക്ക് 120 കോടി രൂപയാണ് തിരികെ നല്കാൻ ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് ഇതിനോടകം 91 കോടി രൂപ തിരികെ നൽകിയത്.

ആകെ 272 ഫ്‌ളാറ്റുകളുടെ ഉടമകൾക്കാണ് പണം തിരികെ നല്കാൻ ഉണ്ടായിരുന്നത്. ഇതിൽ 110 ഫ്‌ളാറ്റുകളുടെ ഉടമകൾക്കാണ് ഇതിനോടകം പണം തിരികെ നൽകിയിട്ടുള്ളത്. വിഷയത്തിൽ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷണൻ നായർ കമ്മിഷനാണ് മേൽനോട്ടം വഹിക്കുന്നത്. പണം തിരികെ ലഭിച്ച ഉടമകൾ  ഇത് കമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.

ALSO READ: മരട് ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങും: ചീഫ് സെക്രട്ടറി

മരടിൽ നിന്ന് പൊളിച്ച് നീക്കിയ ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് എന്നീ ഫ്‌ളാറ്റുകളുടെ ഉടമകളക്ക് ഫ്ലാറ്റിന്റെ നിർമ്മാതാക്കൾ പൂർണമായും പണം തിരികെ നൽകി കഴിഞ്ഞു.  ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയത്തിൽ 37 ഫ്ലാറ്റുകളും, ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയത്തിൽ 73 ഫ്ളാറ്റുകളുമാണ് ഉണ്ടായിരുന്നത് . ഗോൾഡൻ കായലോരം 13.37 കോടി രൂയും ജയിൻ കോറൽ കോവ് ഉടമകൾക്ക് 32.16 കോടി രൂപയും തിരികെ നൽകി.

ALSO READ: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള തീയതി ഇന്നറിയാം

ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാതാക്കളാണ് പണം നല്കാൻ ബാക്കിയുള്ളത്.  ഇവിടെ 76 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഇവരുടെ ഫ്ലാറ്റുകളിൽ 32.10 കോടി രൂപയാണ് ഉടമകൾക്ക് നൽകാനുള്ളത്. അതിൽ ഇതുവരെ 25.63 കോടി രൂപയാണ് തിരികെ നൽകിയത്. ഇതിൽ 17.50 കോടി രൂപയും കേരളം സർക്കാർ ഇടക്കാല നഷ്ടപരിഹാരമായി ആണ് നൽകിയത്.

ALSO READ: മരട് ഫ്ലാറ്റ്: പൊളിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ന്‍ തുടക്കം

  ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തല്‍ക്കാലം സര്‍ക്കാര്‍ നല്‍കുകയും പിന്നീട് ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കുകയും ചെയ്യുമെന്നായിരുന്നു ഫ്ലാറ്റ് ഒഴിപ്പിക്കുന്ന സമയത്ത് ടോം ജോസ് പറഞ്ഞത്.  മാത്രമല്ല ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും, അത് വഴി പണം ഈടാക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News