ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ആശങ്കയില്‍

  

Last Updated : Dec 1, 2017, 09:32 AM IST
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ആശങ്കയില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിഴിഞ്ഞം, പൂന്തുറ, വലിയതുറ പ്രദേശങ്ങളിലെ  മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ആശങ്കയില്‍. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടാത്തതിനാല്‍ രാവിലെ കടലില്‍ പോയ 50ലേറെ വള്ളങ്ങള്‍ കരയില്‍ തിരിച്ചെത്താന്‍ ബാക്കി. 29 വള്ളങ്ങളിലായി നൂറ്റമ്പതോളം പേര്‍ കടലില്‍ പോയെന്നാണ് കണ്‍ട്രോള്‍ റൂമിലെ കണക്ക്. പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പതിമൂന്ന് പേര്‍ വ്യാഴ്ഴ്ച്ച രാത്രിയോടെ തീരത്ത് തിരിച്ചെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം കൊച്ചിയില്‍ നിന്നും നാവികസേനാ കപ്പലും സേനയും വിമാനങ്ങളും എത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ധമായത് തെരച്ചിലിന് തടസ്സമായി. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററകളും ഡോര്‍ണിയര്‍ വിമാനങ്ങളും നേവിയുടെ നാലു കപ്പലുകളും ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചു. തീരപ്രദേശത്തെ ആളുകളെ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കടലിലേക്ക് പോയവരെക്കുറിച്ച് ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് നേരിയ ആശ്വാസം നല്‍കി 13 പേര്‍ തിരിച്ചെത്തിയത്. 

Trending News