പ്രതിപക്ഷ നേതൃമാറ്റം പരിഗണനയിലില്ല- വി.ഡി സതീശന്‍

ഉമ്മന്‍ചാണ്ടിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും പറഞ്ഞു.

Last Updated : Sep 11, 2017, 06:34 PM IST
പ്രതിപക്ഷ നേതൃമാറ്റം പരിഗണനയിലില്ല- വി.ഡി സതീശന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും പറഞ്ഞു.

പ്രതിപക്ഷ നേതൃമാറ്റം യു.ഡി.എഫിന്‍റെ പരിഗണനയിലില്ലെന്ന് വി. ഡി സതീശന്‍ പറഞ്ഞു. കെ. മുരളീധരന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

അനാവശ്യ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസ്സിനെ കുഴപ്പത്തിലാക്കരുതെന്നും വി.ഡി സതീശന്‍ സൂചിപ്പിച്ചു. 

നേരത്തെ എ.എ അസീസ് കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയെ അംഗീകരിച്ചുകൊണ്ട് കെ. മുരളീധരനും രംഗത്ത് വന്നിരുന്നു.

Trending News