'എടാ പോടാ': പിസി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസനം!

നിയമസഭയിലെ ജീവനക്കാരന് നേരെ തട്ടിക്കയറിയ പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍റെ ശാസനം. 'എടാ', 'പോടാ' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ്‌ പിസി ജോര്‍ജ്ജ് ജീവനക്കാരന് നേരെ തട്ടിക്കയറിയത്. 

Last Updated : Mar 5, 2020, 12:25 PM IST
  • ജീവനക്കാരെ 'എടാ', 'പോടാ' എന്ന് വിളിക്കരുതെന്നും നിയമസഭായ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ അനുവദനീയമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
'എടാ പോടാ': പിസി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസനം!

നിയമസഭയിലെ ജീവനക്കാരന് നേരെ തട്ടിക്കയറിയ പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍റെ ശാസനം. 'എടാ', 'പോടാ' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ്‌ പിസി ജോര്‍ജ്ജ് ജീവനക്കാരന് നേരെ തട്ടിക്കയറിയത്. 

സ്പീക്കര്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച കുറിപ്പ് കൈമാറാന്‍ വൈകിയതാണ് പിസി ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ 'എടാ', 'പോടാ' എന്ന് വിളിക്കരുതെന്നും നിയമസഭായ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ അനുവദനീയമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. 

എംഐടി സ്കൂള്‍ ഓഫ് ഗവണ്‍മെന്‍റ് പൂനെയുടെ മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്കാര൦ നേടിയ വ്യക്തിയാണ് പി ശ്രീരാമകൃഷ്‌ണന്‍. ഫെബ്രുവരി 20നു ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപാതി വെങ്കയ്യ നായിഡുവാണ് പി ശ്രീരാമകൃഷ്‌ണന് പുരസ്കാര൦ സമ്മാനിച്ചത്.

More Stories