പാലായില്‍ ജനവിധി ഇന്ന്; എട്ടരയോടെ ആദ്യഫല സൂചനകള്‍

പാലായില്‍ ഇന്ന് ജനവിധി. രാവിലെ എട്ടരയോടെ ആദ്യഫല സൂചനകള്‍ ലഭിക്കും.

Ajitha Kumari | Updated: Sep 27, 2019, 08:08 AM IST
പാലായില്‍ ജനവിധി ഇന്ന്; എട്ടരയോടെ ആദ്യഫല സൂചനകള്‍

കോട്ടയം: പാലായില്‍ ഇന്ന് ജനവിധി. രാവിലെ എട്ടരയോടെ ആദ്യഫല സൂചനകള്‍ ലഭിക്കും.

പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ രാവിലെ എട്ടുമണിക്കുതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.  പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്.

അതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങൾ തീരുമാനിക്കുക.

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 71.26 ആയിരുന്നു ഇത്തവണത്തെ പോളിംഗ് ശതമാനം.

14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് അറിയാം.

പാ​ലാ​യി​ല്‍ ഇ​ക്കു​റി ജ​യം ഉ​റ​പ്പാ​ണെ​ന്ന് ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍ പ​റ​ഞ്ഞു. പ​തി​നാ​യി​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടുമെന്നും കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സ​ഫ് വി​ഭാ​ഗം പി​ന്തു​ണ​ച്ചെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. 

എന്നാല്‍ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് ജോ​സ് ടോമും ​പ​റ​ഞ്ഞു. എന്തായാലും പാലായിലെ വിധി നമുക്ക് കാത്തിരുന്നുതന്നെ കാണാം.