വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പി.സി ജോർജ്

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വീണ്ടും ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊള്ളയിൽ മുഖ്യമന്ത്രിക്കും മകൾക്കും പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ വീണയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 08:34 AM IST
  • ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റുണ്ട്.
  • മുഖ്യമന്ത്രിക്കെതിരായ തന്റെ ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് ഇഡി തെളിയിക്കട്ടെ എന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
  • സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പി.സി ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പി.സി ജോർജ്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വീണ്ടും ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊള്ളയിൽ മുഖ്യമന്ത്രിക്കും മകൾക്കും പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ വീണയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റുണ്ട്. മുഖ്യമന്ത്രിക്കെതിരായ തന്റെ ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് ഇഡി തെളിയിക്കട്ടെ എന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും തന്‍റെ ഭാര്യയുള്‍പ്പടെയുള്ളവരെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 

PC George: പീഡന കേസിൽ പിസി ജോർജിന് ജാമ്യം, ക്ഷമ ചോദിക്കുന്നതായി മാധ്യമങ്ങളോട്

തിരുവനന്തപുരം:പീഡന കേസിൽ പിസി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതിയാണ് പിസിക്ക് ജാമ്യം നൽകിയത്. കേസിൽ വാദം പൂർത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് വന്നത്. എല്ലാ ശനിയാഴ്ചയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ പിസി ജോർജ് ഹാജരാകണം. കുറ്റ പത്രം നൽകുന്നത് വരെയും ഹാജരാകണം. പരാതിക്കാരിയെയോ കേസിലെ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

അതേസമയം എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ ഫാരിസ് അബൂബക്കർ ആണെന്നും മുഖ്യമന്ത്രിയുടെ വിദേശ ബന്ധങ്ങൾ കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നും ജാമ്യം ലഭിച്ച ശേഷം പിസി ജോർജ് ആരോപിച്ചു. മാധ്യമങ്ങളോടും അദ്ദേഹം ക്ഷമ ചോദിച്ചു.ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരൻ ആണെന്നും സാമ്പത്തിക ഇടപാടുകൾ എല്ലാം മകൾ വീണ വിജയൻറെ ഒത്താശയോടെയാണെന്നും പിസി ജോർജ് ആരോപിച്ചു.

Also Read: PC George: പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിൽ

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പീഡന പരാതിയിൽ പിസി ജോർജിനെ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ലൈംഗീക താത്പര്യത്തോടെ തന്നെ കടന്ന് പിടിച്ചെന്നായിരുന്നു മൊഴി. ഐപിസി 354  പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News