K Surendran:മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ.സുരേന്ദ്രൻ

ഇരയുടെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 04:30 PM IST
  • പൊലീസിന് മുമ്പിൽ ഇരയായ പെൺകുട്ടി ഹാജരായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്
  • ഇരയുടെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നില്ല
  • കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
K Surendran:മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ.സുരേന്ദ്രൻ

കൊല്ലം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിന് മുമ്പിൽ ഇരയായ പെൺകുട്ടി ഹാജരായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കുണ്ടറ പെരുമ്പുഴയിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇരയുടെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സ്ത്രീ പീഡന കേസ് ഒതുക്കി തീർക്കാൻ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിച്ചതോടെ മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ ആകെ വഞ്ചിച്ചു. ശശീന്ദ്രനെ പോലെ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. 

ALSO READ: Anannyah Kumari Alex Suicide Case : ട്രാന്‍സ്‌ജെന്‍ഡർ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവും. സംസ്ഥാന ഗവർണർക്ക് പോലും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉപവാസമിരിക്കേണ്ടി വന്നു. അപ്പോഴാണ് മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News