പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യന്‍

ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും അടിത്തറ തോണ്ടുന്നതാണ് സംഘപരിവാര്‍ പാസാക്കിയെടുത്ത ഈ ബില്ലെന്ന്‍ പിണറായി വിജയന്‍.  

Last Updated : Dec 12, 2019, 08:36 AM IST
  • പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
  • ജനങ്ങളെ മതത്തിന്‍റെ പേരില്‍ വര്‍ഗീയ ചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രമാണ് ഈ കരിനിയമമെന്ന് മുഖ്യമന്ത്രി കുറിച്ചു.
പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ജനങ്ങളെ മതത്തിന്‍റെ പേരില്‍ വര്‍ഗീയ ചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്‍റെ ഉല്‍പന്നമാണ് ഈ കരിനിയമ നിര്‍മ്മാണമെന്ന് മുഖ്യമന്ത്രി കുറിച്ചു.

ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും അടിത്തറ തോണ്ടുന്നതാണ് സംഘപരിവാര്‍ പാസാക്കിയെടുത്ത ഈ പൗരത്വ ഭേദഗതി ബില്ലെന്നും പിണറായി വിജയന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

വിവാദങ്ങള്‍ക്കും കനത്ത സംവാദങ്ങള്‍ക്കും ഒടുവില്‍ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ രാജ്യസഭയിലും പാസാക്കി. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്‌ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ  നിയമമാകും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 

105 നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 

Trending News