പ്രകാശൻ പറക്കട്ടെ: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി, ചിത്രം ജൂണിൽ പ്രതീക്ഷിക്കാം

ദിലീഷ് പോത്തനുള്ള ചിത്രമെ വേറെ ലെവലാ എന്ന രീതിയിലാണ് പടത്തിനോട് ലഭിച്ച് ആദ്യ പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 06:38 PM IST
  • ധ്യാന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
  • ഒരു ഫാമിലി എന്റർടെയ്നർ ആണ് ചിത്ര മെന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന
  • ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
  • പുതുമുഖ സംവിധായകൻ ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
പ്രകാശൻ പറക്കട്ടെ: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി, ചിത്രം ജൂണിൽ പ്രതീക്ഷിക്കാം

ലൌ ആക്ഷൻ ഡ്രാമക്ക് (Love Action Drama) ശേഷം ധ്യാൻ ശ്രീനിവാൻ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന പ്രകാശൻ പറക്കട്ടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി.പുതുമുഖ സംവിധായകൻ ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, മാത്യു തോമസ്, നിഷ സാരം​ഗ് എന്നിവരാണ് പോസ്റ്ററിൽ കാണപ്പെടുന്നത്. ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

പ്രകാശൻ എന്ന പയ്യന്റെ സ്വപ്നങ്ങളും , അതിലേക്കുള്ള യാത്രയും ചർച്ച ചെയ്യുന്ന ഒരു ഫാമിലി എന്റർടെയ്നർ (Family Entertainer) ആണ് ചിത്ര മെന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. ടൈറ്റിൽ കഥാപാത്രമായ പ്രകാശനായി സ്ക്രീനിൽ എത്തുന്നത് മാത്യു തോമസ് ആണ്.

ALSO READ: Kaval First Look : പഴയ ട്രങ്ക് പെട്ടി കൈയ്യിൽ ഏന്തി മുണ്ടുടത്ത് കട്ട കലിപ്പിൽ സുരേഷ് ​ഗോപി, ആരാധക‍ർക്ക് വിഷു സമ്മാനവുമായി കാവലിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ

ധ്യാന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ (Movies) ബാനറില്‍ അജു വര്‍​ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സം​ഗീതം നല്‍കുന്നത് ​ഷാന്‍ റഹ്മാൻ . ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം.

ALSO READ: പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി

ദിലീഷ് പോത്തനുള്ള ചിത്രമെ വേറെ ലെവലാ എന്ന രീതിയിലാണ് പടത്തിനോട് ലഭിച്ച് ആദ്യ പ്രതികരണം. ജോജി ഹിറ്റായതോടെ ദിലീഷ് പോത്തനുള്ള സ്വീകാര്യത വീണ്ടും വർധിച്ചിരിക്കുകയാണ്. ആദ്യം ചിത്രം കാര്യമായ പ്രേക്ഷക പ്രീതി ലഭിച്ചില്ലെങ്കിലും പ്രകാശനിലൂടെ അതൊക്കെ മറികടക്കുകയാണ് ധ്യാൻ ലക്ഷ്യം വെക്കുന്നതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News