NAMO @ 71 : Prime Minister Narendra Modi Birthday വിപുലമായി ആഘോഷിക്കാൻ സംസ്ഥാന BJP

Prime Minister Narendra Modi Birthday സേവാ സമർപ്പൺ അഭിയാൻ എന്ന പേരിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന- സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് രാജ്യവ്യാപകമായി ബിജെപി ആഘോഷിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 07:40 PM IST
  • സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന- സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് രാജ്യവ്യാപകമായി ബിജെപി ആഘോഷിക്കും.
  • സെപ്റ്റംബർ 17ന് രാവിലെ എല്ലാ ബൂത്തുകളിലും വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുർ-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാർത്ഥനകളും നടത്തും.
  • ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പട്ടികജാതി കോളനികൾ, പിന്നാക്ക ചേരിപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സേവനപ്രവർത്തനങ്ങൾ നടത്തും.
NAMO @ 71 : Prime Minister Narendra Modi Birthday വിപുലമായി ആഘോഷിക്കാൻ സംസ്ഥാന BJP

Thiruvananthapuram : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തൊന്നാമത് ജന്മദിനം (Prime Minister Narendra Modi Birthday) സേവാ സമർപ്പൺ അഭിയാൻ എന്ന പേരിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന- സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് രാജ്യവ്യാപകമായി BJP ആഘോഷിക്കും. 

സെപ്റ്റംബർ 17ന് രാവിലെ എല്ലാ ബൂത്തുകളിലും വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുർ-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാർത്ഥനകളും നടത്തും.  ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പട്ടികജാതി കോളനികൾ, പിന്നാക്ക ചേരിപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സേവനപ്രവർത്തനങ്ങൾ നടത്തും. എല്ലാ ബൂത്തുകളിൽ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ അർപ്പിച്ചു പോസ്റ്റ് കാർഡുകൾ അയക്കും. 

ALSO READ : PM Narendra Modi യെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 7 കോടി പിന്നിട്ടു, മോദി ലോകത്തിലെ ഏറ്റവും ട്വിറ്റർ ഫോളോവേഴ്സുള്ള നേതാവ്

17, 18, 19 തീയതികളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്ന പ്രദർശിനികൾ പൊതുജനങ്ങൾക്കായി ഒരുക്കും.  

കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും സൈനികരെയും ആദരിക്കും. വിപുലമായ രീതിയിൽ ഉള്ള പരിസ്ഥിതിസംരക്ഷണ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുക.

ALSO READ : Independence Day 2021 : അടിസ്ഥാന സൗകര്യവും പുതുതലമുറയ്ക്ക് തൊഴിലും ലക്ഷ്യം വെച്ച് വികസനത്തിനായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

സംസ്ഥാനവ്യാപകമായി പുഴകളും തോടുകളും വൃത്തിയാക്കുന്നതിനോടൊപ്പം സെപ്തംബർ 26ന് വിവിധ നദികളുടെ ഭാഗമായുള്ള 71 കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നിയോജകമണ്ഡലങ്ങളിൽ രക്തദാന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.

ദുർബല ജനവിഭാഗങ്ങളെ സൗജന്യമായി വിവിധ കേന്ദ്ര പദ്ധതികളിൽ അംഗങ്ങളാക്കും.  സെപ്തംബർ 20 മുതൽ ഒക്ടോബർ 5 വരെ സംസ്ഥാന- ജില്ലാതലങ്ങളിൽ സെമിനാറുകളും വെർച്ച്വൽ സംവാദങ്ങളും സംഘടിപ്പിക്കും. 17-ന്  മുതിർന്ന നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

ALSO READ : പ്രധാനമന്ത്രി പണ്ട് വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്‍റെ ഒന്നാം ഗഡു ലഭിച്ചതായി യുവാവ്...!! വാ പൊളിച്ച് ബാങ്ക് അധികൃതര്‍

പ്രധാനമന്ത്രിയുടെ പിറന്നാൾ വലിയതോതിലാണ് എല്ലാ വർഷം ബിജെപി പ്രവർത്തകർ ആഘോഷിക്കാറുള്ളത്. പിറന്നാളിന്റെ തലെദിവസം മുതൽ ബിജെപി പ്രവർത്തകർ രാജ്യത്തിന്റെ പല മേഖലകളിലായി സന്നദ്ധ പ്രവർത്തനങ്ങളിലൂടെയാണ് മോദിയുടെ ജന്മദിനം ആഘോഷിക്കാറുള്ളത്. 2014ൽ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം എല്ലാ വർഷവും അമ്മ ഹീരാബായിക്കൊപ്പം ചെലവഴിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തിൽ പ്രധാനമന്ത്രി ആ പതിവ് ഒഴിവാക്കുകയായിരുന്നു. ഇപ്രാവിശ്യം അദ്ദേഹം അമ്മയുടെ അടുക്കുലേക്ക് പോകുമോ എന്ന് കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News