കൊല്ലം: ശാസ്താംകോട്ട ഡിബി കോളേജിലെ സംഘർഷം ക്യാമ്പസിന് പുറത്തേക്ക് വ്യാപിച്ചതോടെ കൊല്ലം റൂറൽ പോലീസ് ജില്ലയിൽ മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പരിധിയിൽ ആളുകൾ കൂട്ടം കൂടുന്നതും, പ്രകടനങ്ങൾ, രാഷ്ട്രീയ യോഗങ്ങൾ, സമാധാന ലംഘനത്തിന് കാരണമാകുന്ന പ്രവൃത്തികൾ എന്നിവ തിങ്കളാഴ്ച രാവിലെ 11 മണിവരെ നിരോധിച്ചിരിക്കുകയാണ്. എന്നാൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണമില്ല.
Also Read: Malampuzha Babu Rescue: ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച; കൂട്ട നടപടിയുമായി ഫയർ ആൻഡ് റസ്‌ക്യൂ
ഇവിടെ സംഘർഷം നടന്നതിന് പിന്നാലെ പലയിടത്തും രാഷ്ട്രീയ സംഘടനകൾ യോഗങ്ങളും പ്രകടനങ്ങളും നിശ്ചയിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് ഇവിടെ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് എസ്.പി. കെ ബി രവി വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.