Pv Anwar| പിവി അൻവർ എം.എൽ.എ നാട്ടിലെത്തി, മാവേലി എന്ന് വന്നാലും ഒറ്റ ദിവസം മതി കുഞ്ഞേ എന്ന്

പോയത് മാത്രമല്ല തിരിച്ചു വന്നതും എം.എൽ.എ അൽപ്പം ആഘോഷമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 04:20 PM IST
  • ഇതുവരെ നിയമസഭയിൽ ആകെ അഞ്ചു തവണയാണ് അൻവർ എം.എൽ.എ ഹാജരായത്.
  • ഇത് സഭയിൽ പ്രതിപക്ഷ നേതാവടക്കം വിമർശിച്ചിരുന്നു. നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
  • യൂത്ത് കോൺഗ്രസ്സ് അടക്കം എം.എൽ.എയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ വരെ പരാതി നൽകിയിരുന്നു.
Pv Anwar| പിവി അൻവർ എം.എൽ.എ നാട്ടിലെത്തി, മാവേലി എന്ന് വന്നാലും ഒറ്റ ദിവസം  മതി കുഞ്ഞേ എന്ന്

നിലമ്പൂർ: അങ്ങിനെ വിവാദങ്ങൾക്കൊക്കെ വിട പറഞ്ഞ് നിലമ്പൂർ എം.എൽ.എ പി.വി അൻവർ നാട്ടിലെത്തി. എം.എൽ.എ തന്നെയാണ് താൻ തിരിച്ചെത്തിയെന്ന് കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതോടെ വിവാദങ്ങൾക്കൊക്കെ ചെറിയ വിട. പോയത് മാത്രമല്ല തിരിച്ചു വന്നതും എം.എൽ.എ അൽപ്പം ആഘോഷമാക്കിയിട്ടുണ്ട്.

ALSO READ: SI Got Stabbed : മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്ക് കുത്തേറ്റു

ഐ.ആം ബാക്ക് എന്ന ക്യാപ്ഷനിൽ ചിത്രമിട്ടാണ് തൻറെ സാന്നിധ്യം എം.എൽ.എ അറിയിച്ചത്. തൊട്ട് പിന്നാലെ കമൻറുകളുടെ പൂരം. പരിവാരങ്ങളൊന്നുമില്ലല്ലോ ബംഗാളികളെ കിട്ടിയില്ലേ എന്നായിരുന്നു ഒരു കമൻറ് .ബംഗാളികൾക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാർ തന്നിട്ടില്ലല്ലോ.ആദ്യം ആ വില ഉയർത്താൻ നോക്ക്‌ എന്ന് ഉരുളക്കുപ്പേരി പോലെ വന്നു അൻവറിൻറെ മറുപടി.

ഇതുവരെ നിയമസഭയിൽ ആകെ അഞ്ചു തവണയാണ് അൻവർ എം.എൽ.എ ഹാജരായത്. ഇത് സഭയിൽ പ്രതിപക്ഷ നേതാവടക്കം വിമർശിച്ചിരുന്നു. നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

Also Read: Pink Police public trial: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; പോലീസ് ഉദ്യോ​ഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി ഹർഷിത അട്ടല്ലൂരി

യൂത്ത് കോൺഗ്രസ്സ് അടക്കം എം.എൽ.എയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ വരെ പരാതി നൽകിയിരുന്നു. ഇതിനിടയിൽ എം.എൽ.എയെ കാണാനില്ലെന്ന വാർത്തയോടും എം.എൽ.എ പ്രതികരിച്ചത് അൽപ്പം കടന്നായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News