അണികളിലാവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍.

Updated: Mar 14, 2019, 10:03 AM IST
അണികളിലാവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

തൃശ്ശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍.

നാഗർകോവിലിലെ പാർട്ടി റാലിക്ക് ശേഷം ഇന്നലെയാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ അദ്ദേഹം റോഡുമാര്‍ഗ്ഗം തൃശ്ശൂരെത്തിച്ചേര്‍ന്നു. 

തൃശ്ശൂര്‍ രാമനിലയത്തിലെത്തിയ രാഹുല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് രാമനിലയത്തിലെത്തി രാഹുലിനെ കണ്ടത്. 

തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും രാമനിലയത്തിലെത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തി.

ഇന്ന് അദ്ദേഹം തൃശൂര്‍ തൃപ്രയാറില്‍ നടക്കുന്ന ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ  കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. ഒരു മണിയോടെ പെരിയയിലേക്ക് പുറപ്പെടുന്ന രാഹുല്‍ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദര്‍ശിക്കും. 

ഇന്ന് നാലരയ്ക്കാണ് കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്ന ജനമാഹാറാലി. ഈ റാലിയിലൂടെ 
കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി മടങ്ങും.